മലയാള സിനിമയിലെ ഒരു പിടി നല്ല  കഥാപാത്രങ്ങൾ ചെയ്യ്തു കൊണ്ട് എത്തിയ നടി ആണ് അനുമോൾ. മാനസികമായി അനാരോഗ്യമുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നത് പേടിപ്പെടുത്തുന്ന കാര്യമാണെന്ന്  താരം പറയുന്നു. സ്ത്രീകൾ പുരഷന്മാർക്ക് കയറി പിടിക്കാനുള്ള ഒന്നാണ് എന്നു ധാരണായുള്ള  സമൂഹം ആണ് ഇന്ന് നില നില്കുന്നത് അനുമോൾ പറഞ്ഞു.

സ്ത്രീ പുരുഷ സമത്വം ഉള്ള  ഒരു സമൂഹം വളർന്നുവരേണ്ടതു വളരെ അത്യവശ്യമുള്ള കാര്യം ആണ്. ആക്രമണം നേരിട്ട് സഹപ്രവർത്തകർക്കു പിന്തുണ പ്രഖ്യാപിച്ചു എത്തിയിരിക്കുകയാണ് താരം. നമ്മൾ ഇപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടി സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് സങ്കടകരമായ  കാര്യം തന്നെയാണ് അനുമോൾ പറയുന്നു. സ്ത്രീകളുടെ പ്രശ്നം പരിഹരികുന്നുണ്ട്, അതിപ്പോൾ ജോലി സ്ഥലത്തും എത്തുന്നുണ്ട്, എന്നാലും സമൂഹം ഇപ്പോളും ദുഷിച്ച ചിന്താഗതികളുമായാണ് നില്കുന്നത്.സോഷ്യൽ മീഡിയിൽ വരുന്ന കമെന്റുകൾ വളരെ ഭയപെടുത്തുന്നുണ്ട് നടി പറയുന്നു.
ആക്രമണം നേരിട്ട് അവള്ക്ക് ഒരടി കൊടുക്കാൻ മാത്രമേ കഴിഞ്ഞു എന്നുള്ളതു വളരെ സങ്കടം ആണ്. ഇങ്ങനെയുള്ള അവന്മാർക്ക് ഒരടി കൊടുത്തുകൊണ്ട് കാര്യമില്ല. ന മ്മൾ എന്ത് വസ്ത്രം ധരിച്ചാലും ഇനി വസ്ത്രം ഇട്ടില്ലെങ്കിലും നമ്മുടെ ദേഹത്ത് അനുവാദമില്ലാതെ തൊടാൻ  ആർക്കും അവകാശമില്ല. ആൺകുട്ടികളെപ്പോലെ തന്നെ തുല്യ അവകാശമുള്ളവരാണ് പെൺകുട്ടികളും എന്ന ബോധ്യത്തോടെ ഓരോ മനുഷ്യനും വളർന്നു  വരണം താരം പറയുന്നു.