Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ആ ആഗ്രഹം എന്റെ ജീവിതത്തിൽ ഇതുവരെയും നടന്നിട്ടില്ല മധു!!

ഇപ്പോൾ 90  വയസിലേക്കു  രംഗപ്രവേശം ചെയ്യ്തിരിക്കുകയാണ് മലയാളത്തിന്റെ കാരണവർ മധു. നിണമണിഞ്ഞ കാല്പാടുകൾ എന്ന ചിത്രത്തിലൂടെ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് 500 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. നിരവധി താരങ്ങൾ ആണ് നവതിയിലേക്കു എത്തുന്ന ഈ കലാകാരനെ ആശംസകൾ അർപ്പിച്ചു എത്തിയിരിക്കുന്നത്. നാടകത്തിലൂടെ ആയിരുന്നു താരം സിനിമ മേഖലയിൽ എത്തിയത്.താൻ സിനിമയിൽ വരുന്നത് അന്ന് വീട്ടുകാർക്ക് എതിർപ്പായിരുന്നു എന്നാൽ അതെല്ലാം അവഗണിച്ചാണ് താൻ സിനിമയിൽ എത്തിയതെന്നും നടൻ വ്യക്തമാക്കി.

അത്യഗ്രഹങ്ങൾ ഒരിക്കലും ഉണ്ടായിട്ടില്ല എന്നാൽ ഒരുപാടു സ്വപ്‌നങ്ങൾ കാണുമായിരുന്നു. എന്നാൽ അതിലേക്കു ഞാൻ എത്തിച്ചേർന്നു, പിറന്നാളിന് വലിയ പ്രാധാന്യമൊന്നും ഞാന്‍ കൊടുക്കാറുമില്ല. എന്റെ സൗന്ദര്യം പ്രദര്‍ശിപ്പിക്കാന്‍ ഞാനൊരിക്കലും ഡൈ ചെയ്തിരുന്നില്ല.ആഗ്രഹിച്ചതിനപ്പുറമുള്ള വലിയ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചതുതന്നെ മഹാഭാഗ്യമായി കാണുന്നവനാണ് ഞാന്‍.വ്യക്തിജീവിതത്തില്‍ ആഗ്രഹിച്ച ഒരു കാര്യം സംഭവിക്കാതെ പോയതില്‍ വിഷമമുണ്ട്. ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്നവള്‍ താരം പറയുന്നു.
ഷൂട്ടിംഗ് കഴിഞ്ഞു ഞാൻ വരുന്നത് നോക്കി കാത്തിരിക്കുന്നവൾ, വാല് പെട്ടന്നായിരുന്നു രോഗശയ്യയിൽ ആയതു. പിന്നീട് എത്ര വൈകിയാലും താൻ വീട്ടിൽ വരുമായിരുന്നു, അവൾ ഉറങ്ങുകയാണെങ്കിൽ ഞാൻ അവളെ വിളിക്കാറില്ല. ഇന്ന് അവൾ ജീവിച്ചരിപ്പില്ല, 8  വര്ഷത്തോളം ആയി തങ്കം മരിച്ചിട്ട്. എന്റെ ആഗ്രഹവും പ്രാര്‍ഥനയും ഒന്നുമാത്രമായിരുന്നു. ഞാന്‍ മരിക്കുമ്പോള്‍ തങ്കം ജീവിച്ചിരിക്കണം. ആ ആഗ്രഹം മാത്രം എന്റെ ജീവിതത്തില്‍ നടന്നില്ല,ഇന്നും എന്റെ ഭാര്യ കിടന്ന ആ മുറിയുടെ വാതിൽ പൂട്ടാറില്ല മധു പറയുന്നു.

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാള സിനിമയുടെ കാർണവരാണ് മധു എന്ന അതുല്യ നടൻ. അദ്ദേഹം  നവംബര് ആകുമ്പോൾ നവതിയിലേക്കു കടക്കുകയാണ്. 400 ചിത്രങ്ങളിൽ അദ്ദേഹം തനറെ അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട്. അദ്ദേഹം അവസാനം അഭിനയിച്ചത് മമ്മൂട്ടി ചിത്രമായ...

Advertisement