മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ “പുഴു” എന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി സോണി ലൈവ് വഴി സ്ട്രീമിങ്ങിനു ഒരുങ്ങുകയാണ്. നവാഗതയായ രഥീന സംവിധാനം ചെയ്ത ഈ ചിത്രം, സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിർമ്മിച്ചത്. ഉണ്ടക്ക് ശേഷം ഹര്‍ഷാദ്, വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിൽ പാർവതി തിരുവോത്, നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ഡയറക്ട് ഒടിടി റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമായ പുഴുവിന് കാമറ ചലിപ്പിച്ചത് തേനി ഈശ്വർ, സംഗീതമൊരുക്കിയത് ജേക്സ് ബിജോയ് എന്നിവരാണ്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചു മമ്മൂട്ടി പറയുന്ന വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

“പുഴു” എന്ന ചിത്രത്തിന്റെ കഥ തന്നെ വളരെ അധികം എക്‌സൈറ്റ് ചെയ്യിപ്പിച്ചിരുന്നു എന്നും ഒരു നടനെന്ന നിലയില്‍ സ്വയം റീഇന്‍വെന്റ് ചെയ്യുകയും,പുതിയതും കൂടുതല്‍ ആവേശകരവുമായ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുക എന്നതുമാണ് തന്റെ ലക്ഷ്യം എന്നും മമ്മൂട്ടി പറയുന്നു. പുഴു അത്തരത്തിലുള്ള ഒരു സിനിമയാണ് എന്നും അത് പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു എന്നും മമ്മൂട്ടി വിശദീകരിച്ചു.