സിനിമ വാർത്തകൾ
ജൂഡ് ആന്റണിക്കെതിരെ തെളിവ് നിരത്തി പെപ്പെയുടെ പത്ര സമ്മേളനം

കഴിഞ്ഞ കുറച്ച ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒരു പ്രസ്താവന ആയിരുന്നു സംവിധായകൻ ജൂഡ്ആൻറണി ജോസഫ് ആന്റണി പെപ്പെയെക്കുറിച്ച് പറഞ്ഞ വാക്കുകൾ .2018 എന്ന സിനിമയുടെ ഭാഗമായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജൂഡ് ആന്റണി പേപ്പേയെക്കുറിച്ച് സംസാരിച്ചത് . ഈ സിനിമ നടക്കുമോ ഇല്ലയോ എന്ന അവസ്ഥയുണ്ടായിരുന്ന സമയത്ത് ജൂഡ് പൊട്ടിക്കരഞ്ഞ ഒരു സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നെന്നും ആൻ്റണി പെപ്പെ സിനിമയിൽ അഭിനയിക്കാൻ തയ്യാറായി അരവിന്ദ് എന്ന പ്രൊഡ്യൂസറുടെ കൈയ്യിൽനിന്നും 10 ലക്ഷം മേടിച്ചുകൊണ്ട് ഷൂട്ടിങ്ങിൻ്റെ 18 ദിവസം മുൻപ് സിനിമയിൽ നിന്നും പിന്മാറിയിരുന്നെന്നും അതുകൊണ്ട് തന്നെ കഞ്ചാവും മയക്കുമരുന്നും മാത്രമല്ല മനുഷ്യത്വ ഇല്ലായ്മയാണ് സിനിമയിലെ ഏറ്റവും വലിയ പ്രശ്നമെന്നും ജൂഡ് പറഞ്ഞിരുന്നു . ഒട്ടും നന്ദിയില്ലാത്തവൻ ആണ് പെപ്പേ ഇനി തൻ്റെ ഒരു സിനിമയിലും പെപ്പേയെ അഭിനയിപ്പിക്കില്ലെന്നും പറഞ്ഞിരുന്നു . സിനിമ ഫീൽഡിൽ വരുന്നവരോട് നന്ദി കാണിക്കണം എന്ന് മാത്രമാണ് ജൂഡിന് പറയാൻ ഉള്ളതെന്നും അന്ന് ജൂഡ് പറഞ്ഞിരുന്നു.


എന്നാൽ ഇതിനു മറുപടിയായി ആന്റണി പെപ്പെ പ്രതികരിച്ചിരുന്നില്ല .പകരം ഇതിനെക്കുറിച്ചു തന്റെ നിലപാട് വ്യക്തമാക്കുവാൻ വേണ്ടി ഇന്ന് ഒരു പത്ര സമ്മേളനം വിളിച്ച് ചേർത്തു . തന്നെക്കുറിച്ച് ജൂഡ് പറഞ്ഞ കാര്യങ്ങളിൽ യാതൊരു വിഷമവും ഇല്ലെന്നും എന്നാൽ തന്റെ കുടുംബത്തെ ഈ ഒരു വിഷയത്തിൽ വലിച്ചിഴച്ചത് കൊണ്ടാണ് ഇങ്ങനെ ഒരു സമ്മേളനം താൻ വിളിച്ചി ചേർത്തത് എന്നുമാണ് പെപ്പെ പറഞ്ഞത് . ഈ ഒരു വിഷയത്തിൽ തന്റെ ഭാഗത്തു ന്യായം ഉണ്ടായിരുന്നത് കൊണ്ടാണ് താൻ ഇത്രയും നാൾ ഇത് പ്രതികരിക്കാതെ വിട്ടത്. പക്ഷെ ഈ വിഷയത്തിൽ ഇപ്പോൾ തന്റെ കുടുംബവും കൂടി വിഷമിക്കുന്നുണ്ടെന്നും അവർക്ക് നേരെ സൈബർ ആക്രമണം ഉണ്ടാകുന്നു എന്നും പെപ്പെ അറിയിച്ചു .

ജൂഡിന്റെ കയ്യിൽ നിന്ന് പണം വാങ്ങി ഷൂട്ടിൽ നിന്ന് പിന്മാറുകയും ആ പണം കൊണ്ട് താൻ പെങ്ങളുടെ വിവാഹം നടത്തി എന്നും ജൂഡ് പറഞ്ഞിരുന്നു . അത് സഹിക്കാൻ പറ്റിയില്ല എന്നാണ് പെപ്പെ പറയുന്നത് . ജൂഡിന് തന്നെക്കുറിച്ച് എവിടെ വേണമെങ്കിലും പറയാം . എന്നാൽ പെങ്ങളെക്കുറിച്ച് പറഞ്ഞത് വീട്ടുകാർക്കും ഒക്കെ ഒരേപോലെ സങ്കടം ആയി . അവർക്കിപ്പോൾ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം ആണെന്നും പെപ്പെ മാധ്യമ പ്രവർത്തകർക്ക് നൽകിയ പത്ര സമ്മേളനത്തിൽ പറഞ്ഞു . കൂടാതെ താൻ ജൂഡിന് പണം തിരികെ 27 ജനുവരി 2020 നു തിരിച്ച കൊടുത്തെന്നും 18 ജനുവരി 2021 നാണു സൗഹോദരിയുടെ കല്യാണം നടന്നതെന്നും ആന്റണി അറിയിച്ചു . ഇതിന്റെ തെളിവുകളും പെപ്പെ മാധ്യമപ്രവർത്തകർക്ക് കൈമാറി .താര സംഘടനായ അമ്മയുടെ സമ്മതത്തോടെയാണ് തൻ ഈ പത്ര സമ്മേളനം നടത്തിയതെന്നും വിവരങ്ങൾ എല്ലാം ഇടവേള ബാബുവിനെ അറിയിച്ചിട്ടുണ്ടെന്നും പെപ്പെ പറഞ്ഞു. ജൂഡിനെതിരെ പെപ്പെയുടെ ‘അമ്മ പരാതി നൽകിയിട്ടുണ്ടെന്നും തരാം കൂട്ടിച്ചേർത്തു .
സിനിമ വാർത്തകൾ
സൂപ്പർസ്റ്റാറിന്റെ ‘ജയിലർ’കേരളത്തിന്റെ അവകാശം അതിശയിപ്പിക്കുന്ന വിലക്ക് വിറ്റു

സൂപ്പർസ്റ്റാർ രജനി കാന്തിന്റ ‘ജയിലർ’ ഇപ്പോൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്, താരത്തിന്റെ ഈ അടുത്തിറങ്ങി ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകരെ വളരെയധികം നിരാശ പെടുത്തിയിരുന്നു, എന്നാൽ നടന്റെ ഈ ചിത്രം വളരെയധികം പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇപ്പോൾ നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ വര്ഷം ഓഗസ്റ്റ് 10 നെ ഗ്രാൻഡ് റിലീസിനെ ഒരുങ്ങുകയാണ്.

ഇപ്പോൾ കിട്ടിയ വാർത്തകൾ അനുസരിച്ചു ചിത്രത്തിന്റെ കേരളത്തിന്റെ വിതരണാവകാശം അതിശയിപ്പിക്കുന്ന വിലയിൽ വിറ്റു എന്നാണ്. അതും 5 .5 കോടി രൂപയ്ക്കാണ് വിറ്റിരിക്കുന്നത്. ഈ ചിത്രം കേരളത്തിൽ റീലിസിനായി എത്തിക്കുന്നത് ഗോകുലം മൂവീസ് ആണ്. അതുപോലെ ചിത്രത്തിന്റെ ഹൈ ലൈറ്റ് എന്ന് പറയുന്നത് മലയാളത്തിന്റെ നടന വിസ്മയായ മോഹൻലാലും ഇതിൽ ഒരു വേഷം ചെയ്യുന്നു എന്നാണ്.

ചിത്രത്തിൽ മോഹൻലാൽ, രജനി കാന്ത് തുടങ്ങിയ താരങ്ങളെ കൂടാതെ തമന്ന, രമ്യ കൃഷ്ണൻ, ജാക്കി ഷരീഫ്, സുനിൽ വസന്ത രവി, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മാരനാണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്. സംഗീതം അനിരുദ്ധ് രവിചന്ദര്

- സിനിമ വാർത്തകൾ4 days ago
സ്വന്തം സഹോദരന്മാരിൽ നിന്നുപോലും കേൾക്കാൻ കഴിയാത്ത സുധിയുടെ ഒരു വിളിയുണ്ട്, ഷമ്മി തിലകൻ
- സിനിമ വാർത്തകൾ7 days ago
വിവാഹത്തിന് പിന്നാലെ തന്നെ ലൈംഗികപീഡനം നടത്തി വിഷ്ണു, സ്വാകാര്യ ഭാഗത്തു അണുബാധ വരെ ഉണ്ടായി, സംയുക്ത
- സിനിമ വാർത്തകൾ7 days ago
വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്
- സിനിമ വാർത്തകൾ7 days ago
സംഗീതരാജയ്ക്കിന്നു എൺപതാം പിറന്നാൾ
- സിനിമ വാർത്തകൾ4 days ago
മണിരത്നത്തിന്റെ വലിയ ആരാധകൻ ആണ് താൻ! എന്നാൽ അദ്ദേഹം സംവിധാനം ചെയ്യ്ത ആ ചിത്രം പരാചയപെട്ടതിൽ സങ്കടം തോന്നി, ലാൽ
- സിനിമ വാർത്തകൾ20 hours ago
അങ്ങേര് നേരത്തെ പോകാൻ കാരണം നോൺ വെജ്ജ് കൊടുത്തതുകൊണ്ടു! ഈ കമെന്റിനെ കിടിലൻ മറുപടിയുമായി അഭിരാമി സുരേഷ്
- സിനിമ വാർത്തകൾ20 hours ago
തനിക്കു സംവിധാനം ചെയ്യണം എന്നാൽ കൈയിൽ കഥയുമില്ല, ചിരിച്ചു പോയി! മമ്മൂട്ടിയെ കുറിച്ച് ശ്രീനിവാസൻ