അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ ലിസമ്മയായി എത്തി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ്  മുക്ത എന്നറിയപ്പെടുന്ന എൽസ ജോർജ് . പിന്നീട് ഒരുപാട് ചിത്രങ്ങളാണ് താരത്തെ തേടി എത്തിയത്. അമ്മയും അച്ഛനും തമ്മിലുള്ള പ്രശ്നങ്ങൾ കാരണം തന്റെ അമ്മയുടെയും ചേച്ചിയുടെയും ഉത്തരവാദിത്വം കൂടി താരം ഏറ്റെടുക്കുകയായിരുന്നു.

പിന്നീടാണ് 2015 ൽ റിമിടോമിയുടെ സഹോദരൻ റിങ്കു ടോമിയുമായുള്ള മുക്തയുടെ വിവാഹം.ഇവർക്കൊരു മകളാണ് ഉള്ളത് കിയാര.പലപ്പോഴും മകളുമായുള്ള വീഡിയോകൾ മുക്ത സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുള്ളതുമാണ്.ഓണം സ്പെഷ്യലായുള്ള ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ ഭർത്താവ് റിങ്കു ടോമിയുമായുള്ള ഓണാഘോഷ പരിപാടിയുടെ വീഡിയോ  പങ്ക് വെച്ചിരിക്കുകയാണ് മുക്ത. ഓണം അനുബന്ധിച്ചു നടത്തിയ പരുപാടിയിൽ ഇരുവരും നടൻ വേഷം ധരിച്ചാണ് എത്തിയത്. തുടർന്ന് പരുപാടി നടക്കുന്ന സ്റ്റേജിലേക്ക് ഇരുവരും എത്തി ഡാൻസ് ചെയ്യുകയായിരുന്നു. അമ്മയും മകളും ഡാൻസ് വീഡിയോകളുമായി എത്താറുണ്ടെങ്കിലും  ഭർത്താവ് റിങ്കുടോമിയെ ക്യാമറക്ക് മുന്നിൽ കാണുന്നത് വളരെ വിരളമാണ്. ഇരുവരുടെയും പെർഫോമൻസ് എന്തായാലും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Muktha (@actressmuktha)