മുൻപ് നോയമ്പ് സമയത്തു ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ ഒരുപാട് തന്നെ കളിയാക്കിയവർക്കെതിരെ രംഗത്തു എത്തിയിരുന്നു ഒമർ ലുലു. ഒരു മതത്തിന്റെ ആചാരം കൊണ്ട് ആർക്കും ഒരുബുദ്ധിമുട്ടു ഉണ്ടാകരുത് അതും ഇന്ത്യ എന്ന മഹാരാജ്യത്തിൽ. ഇപ്പോൾ നോയമ്പ് സമയത്തു ദുബായിൽ ഹോട്ടലുകൾ തുറക്കാം എന്ന നിയമം പാസ്സാക്കിയിട്ടുണ്ടെന്നും ഒമർ വ്യക്തമാക്കിയിരുന്നു, അതിന്റെ പേരിൽ ഒരു സംഘ പരിവാർ രീതിയിൽ ചിലർ തനിക്കു കമെന്റുകൾ അയച്ചിരുന്നു എന്ന് ഒമർ വ്യക്തമാക്കിയിരുന്നു, ഇപ്പോൾ അവർക്കു വേണ്ടിയുള്ള ഒമറിന്റെ ഫേസ് ബുക്ക് പോസ്റ്റ് ആണ്  സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്.

എനിക്ക് സംഘി പട്ടം ചാർത്തി തരാൻ തിരക്ക് കൂട്ടുന്നവരോട് ,എനിക്ക് കേരളത്തിൽ ഒരുവിധം എല്ലാം രാഷ്ട്രീയ പാർട്ടികളിൽ ഉൾപെട്ടവരുമായി  സൗഹൃദം ഉണ്ട്, എനിക്ക് ഇപ്പോൾ അങ്ങനൊരു രാഷ്ട്ര്യം ഇല്ല.

ഞാൻ കോളേജ് കാലഘട്ടം മുതൽ ഞാൻ ഒരു അനുഭാവി ആയിരുന്നു, ഇപ്പോൾ എന്റെ മനസിൽ ഒരു രാഷ്ട്രീയ,൦ ഇല്ല, എന്നാൽ ഞാൻ പണ്ട് പിടിച്ച ആ പച്ച കൊടിയെ ഞാൻ പിടിക്കൂ. എന്നെ നിങ്ങൾ രാംസിംഹനും,പി സി  ജോർജ്ജും, അബ്ദുള്ള കുട്ടിയുമായി ഒന്നും മുദ്ര കുത്തേണ്ട, എനിക്ക് ഒരു ദൈവമേ യുള്ളൂ ഒമർ ലുലു പറയുന്നു.