62  എന്ന അജിത് ചിത്രത്തിന്റെ സംവിധാന രംഗത്തു നിന്നും വിഘ്‌നേശ് ശിവനെ മാറ്റിയത് സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വലിയ വാർത്തയായി എത്തിയിരുന്നു. എന്നാൽ ചിത്രത്തിന്റെ പരാചയം മുന്നിൽ കണ്ടു കൊണ്ടാണ് ഇങ്ങനൊരു തീരുമാനം ലൈക പ്രൊഡക്ഷൻസ് എടുത്തത്. ലണ്ടനിൽ വെച്ച് അജിത്തും, വിഘ്‌നേഷും, ലൈക പ്രൊഡക്ഷന്സും കൂടി ഒന്നിച്ചാണ് ഈ തീരുമാനം എടുത്തിരുന്നത് എന്നാണ് റിപോർട്ടുകൾ പറയുന്നത്.

എന്നാൽ മറ്റൊരു വാർത്ത വരുന്നത് വിഘ്‌നേശ് ശിവന്റെ ഈ ചിത്രത്തിൽ അഭിനയിക്കാൻ തല അജിത്തിന് വിസമ്മതം ആണെന്നും, അതുപോലെ ഇതിൽ ഇടപെടാൻ നയൻസും വന്നിരുന്നു എന്നും റിപോർട്ടുകൾ പറയുന്നു. അജിത് തന്റെ ഭർത്താവിനെ മാറ്റിയതിൽ അതൃപ്‌തി നയൻ താരം കാണിച്ചന്നും, ഇനിയും എത്ര കോടികൾ താരമെന്ന്‌ പറഞ്ഞാലും താൻ അജിത്തിനൊപ്പം അഭിനയിക്കില്ല എന്നും നയൻ‌താര പറഞ്ഞു എന്നുമാണ് റിപോർട്ടുകൾ പറയുന്നത്.

എന്നാൽ ഈ തീരുമാന൦ സത്യം ആണോ എന്നറിയില്ല എന്നും പറയുന്നു. കാരണം തമിഴിലെ  സൂപ്പർസ്റ്റാർ ആയ അജിത്തിനൊപ്പം അഭിനയിക്കില്ല എന്ന വാക്ക് നയൻതാര പറഞ്ഞിട്ടുണ്ടങ്കിൽ അത് തന്റെ കരിയറിനെ ബാധിക്കുമെന്നും അതുകൊണ്ടു അങ്ങനൊരു വാചകം ഉണ്ടാകില്ല എന്നും അഭ്യുഹങ്ങൾ എത്തുന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന് വേണ്ടി വിഘ്‌നേശിനെ സമയം അനുവദിച്ചു എന്നും എന്നാൽ സമയപരിധി കഴിഞ്ഞതുകൊണ്ടാണ് സംവിധാന രംഗത്തുനിന്നും മാറ്റിയതെന്നും പറയപ്പെടുന്നുണ്ട്.