തെന്നിന്ത്യ സിനിമാരംഗത്തെ ഞെട്ടിച്ച വാർത്തയായിരുന്നു നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചന വാർത്ത. എന്നാൽ വിവാഹമോചനം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന ഇതിനെ കുറിച്ച് ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ മകന്റെ വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി പ്രതികരണം നടത്തിയിരിക്കുകയാണ് താരം. തന്റെ മകൻ ഇപ്പോൾ സന്തുഷ്ടനാണ് എന്നാണ് നാഗാർജുന പ്രതികരിച്ചത്. നാഗാർജുനയുടെ വാക്കുകൾ ഇങ്ങനെയാണ് ” അവൻ സന്തുഷ്ടനാണ്, ഞാൻ അത് മാത്രമാണ് കാണുന്നത്. എഎനിക്ക് അത് ധാരാളമാണ്.അവലുണ്ടായൊരു അനുഭവമായിരുന്നു അത്. നിർഭാഗ്യം. പക്ഷെ അതോർത്ത് കരഞ്ഞുകൊണ്ടിരിക്കാനാകില്ല. കഴിഞ്ഞു.ഞങ്ങളുടെ ജീവിതത്തിൽ നിന്നുമത് പോയി അതിനാൽ എല്ലാവരുടെയും ജീവിതത്തിൽ നിന്നും പോകുമെന്നു കരുതുന്നു” എന്നാണ് നാഗാർജുന പ്രതികരിച്ചത്.

2017 ഒക്ടോബർ ആറിനായിരുന്നു നാഗചൈതന്യയും സാമന്തയും വിവാഹിതരായത്.നാലു വർഷങ്ങൾക്ക് ശേഷം2021 ഒക്ടോബറിൽ ഇരുവരും വിവാഹമോചരായി.