Connect with us

സിനിമ വാർത്തകൾ

കാത്തിരിപ്പിനു വിരാമം, വിവാഹ തീയതി പുറത്ത് വിട്ട് മൃദുലയും യുവയും

Published

on

യുവ കൃഷ്ണയും മൃദുലയും ജീവിതത്തില്‍ ഒന്നിക്കുന്നുവെന്നറിഞ്ഞതോടെ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. സ്‌ക്രീനില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നില്ലെങ്കിലും ജീവിതത്തില്‍ ഒന്നാവുകയാണ് തങ്ങളെന്നായിരുന്നു ഇരുവരും പറഞ്ഞത്. രേഖ രതീഷായിരുന്നു ഇവരുടെ വിവാഹത്തിന് കാരണക്കാരിയായത്. യുവയുമായും മൃദുലയുമായും സൗഹൃദമുണ്ട് രേഖയ്ക്ക്. ഇരുവരുടേയും അമ്മയായി അഭിനയിച്ച് വരികയാണ് രേഖ. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മകനാണ് യുവ. മൃദുലയേയും തനിക്ക് അടുത്തറിയാമെന്നും രേഖ രതീഷ് പറഞ്ഞിരുന്നു. യുവയുടേയും മൃദുലയുടേയും വിവാഹനിശ്ചയ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് യുവയും മൃദുലയും.

എപ്പോഴായിരിക്കും വിവാഹം എന്ന ചോദ്യത്തിന് 2021 ല്‍ ഉണ്ടാകും എന്നായിരുന്നു ഇരുവരും നല്‍കിയ മറുപടി. അതേസമയം വിവാഹ തിയ്യതി പുറത്ത് വിട്ടിരുന്നില്ല. ഇപ്പോഴിതാ ജൂലൈയില്‍ തന്നെ വിവാഹമുണ്ടാകുമെന്നാണ് യുവ നല്‍കിയ മറുപടി. ഇതോടെ തങ്ങളുടെ പ്രിയതാരങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു യുവ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. ഇരുവരും ജീവിതത്തിലെ പോലെ സ്‌ക്രീനിലും ഒരുമിക്കുമോ എന്നും ചിലര്‍ ചോദിച്ചു.

ഒരുമിച്ചെത്താം പക്ഷെ ഹീറോയിന്‍ വില്ലനെ പ്രണയിക്കണമെന്നായിരുന്നു യുവയുടെ മറുപടി. അടുത്തിടെ മൃദുല തന്നെ യുവ പെണ്ണുകാണാൻ വന്നപ്പോൾ ഉള്ള ഒരു വീഡിയോ പങ്കുവെച്ചിരുന്നു, വീഡിയോയിൽ പെണ്ണുകാണാൻ വന്ന സമയത്ത് യുവ മൃദുലയെ വട്ടം കറക്കിയത് കാണാമായിരുന്നു, പെണ്ണ് കാണാൻ വന്നപ്പോൾ ഉള്ള യുവയുടെ കുസൃതി എന്ന് പറഞ്ഞ് വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു, വിവാഹ പർച്ചേസിന് പോയപ്പോൾ മൃദുല മൂക്ക് കുത്തിയ വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു, അലറി കരയുന്ന മൃദുലയെ ആണ് വീഡിയോയിൽ കാണാൻ സാധിച്ചത്

Advertisement

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending