മോഹൻലാലിന്റെ മാസ്സ് എൻട്രി ആയ സിനിമ ആറാട്ടു ഇന്ന്റിലീസിനെത്തിയിരിക്കുകയാണ്  .ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിൽ ആണ് ആറാട്ടു പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ മാത്രം 522 സ്‌ക്രീനുകളിൽ ആണ് ചിത്രം പ്രദർശനത്തിനു എത്തുന്നത്. ആറാട്ട് എന്ന ചിത്രത്തിൽ താൻ മോഹൻലാലിനോട് ഒന്ന് അഴിഞ്ഞു അഭിനയിക്കണം എന്നാണ് പറഞ്ഞെതെന്നു ചിത്രത്തിന്റെ സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞത്. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. നെയ്യാറ്റിന്‍കര ഗോപനായി ലാല്‍ സാറിനെ കാണുന്നതു തന്നെ വലിയ സന്തോഷമായിരുന്നു.

സംവിധായകൻ ഉണ്ണികൃഷ്‌ണൻ പറയുന്നത് തന്റെ സിനിമകളില്‍ അദ്ദേഹം മുമ്പ് ചെയ്തിട്ടുള്ള കഥാപാത്രങ്ങളൊക്കെ ഉള്ളിലേക്ക് വികാരങ്ങള്‍ ഒതുക്കുന്ന അത്രയും പ്രക്ഷുബ്ദമായ മാനസികാവസ്ഥ ഉള്ളവരുമായിരുന്നു. ഇതു പോലെ ഉല്ലാസവാനായ ഒരു കഥാപാത്രത്തെ തന്റെ സിനിമയില്‍ അദ്ദേഹം ചെയ്തിട്ടില്ല.അത്തരത്തിലുള്ള ഒരു അഴിയല്‍ലാല്‍ സാറിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. വളരെ റിലാക്‌സ്ഡ് ആയി രസകരമായി അദ്ദേഹം ആ കഥാപാത്രത്തിലേക്ക് ഇഴുകിച്ചേര്‍ന്നു.തിരക്കഥയുടെ സമയം മുതൽ ഞാൻ അദ്ദേഹത്തിനോട് പറഞ്ഞ വാക്ക് അഴിഞ്ഞൊന്നു അഭിനയിക്കണം എന്നായിരുന്നു.

കൂടുതലും ഞാൻ അദ്ദേഹത്തിനോട് പറഞ്ഞ വാക്ക് ഒന്നഴിയാം എന്നായിരുന്നു.ഇങ്ങനെ പറഞ്ഞപ്പോൾ ഒരു സമയത്തു അദ്ദേഹം എന്നോട് പറഞ്ഞു ഞാൻ നാണം ഇല്ലാതെ അഭിനയിക്കണം എന്നല്ലേ, എന്നാൽ അങ്ങനെ ആകട്ടെഎന്നാണ് മോഹൻലാൽ പറഞ്ഞത്. ആറാട്ട് സിനിമ മോഹൻ ലാലിൻറെ വേറിട്ട ഒരു കഥാപാത്രം ആണ്. നെയ്യാറ്റിൻകര ഗോപൻ പ്രേക്ഷക മനസിനെ കീഴടക്കും എന്നുള്ള പ്രതീക്ഷയാണ് സിനിമയിലെ അണിയറ പ്രവർത്തകർ.