ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തയാണ് മീരവാസുദേവ്, കുടുംബ വിളക്കിലെ സുമിത്ര എന്ന വീട്ടമ്മയായി മലയാളികളുടെ മനസ്സില്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. അതിനു കാരണം കുടുംബ വിളക്കിലെ മികച്ച അഭിനയം തന്നെയാണ്. വീട്ടമ്മമാരാണ് ഇപ്പോള്‍ സുമിത്രയുടെ അല്ല മീരവാസുദേവിന്‌റെ ആരാധകരേറയും.

മീരവാസുദേവ് പറഞ്ഞൊരു കാര്യമാണ് ഇപ്പോള്‍ സോഷ്യമീഡിയയില്‍ വൈറലായിരിക്കുന്നത്. വിവാഹമോചിതയായ താരം തന്റെ രണ്ടാം ഭര്‍ത്താവിനെകൊണ്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ദേയമായിരിക്കുന്നത്. എന്തെന്നാല്‍ ‘തനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം തന്നിട്ടുള്ളത് രണ്ടാം ഭര്‍ത്താവിനൊത്തുള്ള ജീവിതമായിരുന്നവെന്നാണ് മീര പറയുന്നത്. സിനിമതാരം ജോണ്‍ കൊക്കനായിരുന്നു മീരവാസുദേവിന്‌റെ രണ്ടാം ഭര്‍ത്താവ്.

എല്ലാവരുടെയും ജീവിതത്തിലും അപ് ആന്‍ഡ് ഡൗണ്‍ ഉണ്ടാകും. തന്റെ ജീവിതത്തിലും അത് ഉണ്ടായി.ജോണ്‍ കൊക്കനുമായുള്ള ജീവിതത്തിലാണ് താന്‍ ഏറ്റവും കൂടുതല്‍ സന്തോഷവതിയായിട്ടുള്ളതെന്നും പിന്നീടൊരുഘട്ടത്തില്‍ ഞങ്ങള്‍ക്ക് പരസ്പരം അകലേണ്ടി വന്നുവെന്നും മീര പറഞ്ഞു. എന്നാല്‍ മകന്‍ അരിഹയ്ക്ക് വേണ്ടി എല്ലാകാര്യങ്ങളും ഞങ്ങള്‍ ഒരുമിച്ചാണ് ചെയ്യുന്നതെന്നും മീര വ്യക്തമാക്കി.

2012-2016കാലയളവിലായിരുന്നു ജോണ്‍ കൊക്കനുമായുള്ള ജീവിതം.വളരെ ഫോകസ്ഡ് ആയാണ് ഞാന്‍ കാര്യങ്ങള്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ നെഗറ്റീവ് കമന്റുകള്‍ മൈന്ഡ് ചെയ്യാറില്ലെന്നും മീര പറഞ്ഞു.പതിമുന്ന് വര്‍ഷത്തിനുശേഷം മിനി സ്‌ക്രീനിലെത്തിയ എന്നെ ആരാധകര്‍ സ്വീരകരിച്ചതില്‍ സന്തോഷമുണ്ടെന്നും മീരവാസുദേവ് പറഞ്ഞു. വനിത മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് മീരവാസുദേവ് ഇക്കാര്യങ്ങളഅ# വ്യക്തമാക്കിയത്