Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സോംബി ചിത്രമല്ല “മോൺസ്റ്റർ”ഇനി വരുന്നത് മമ്മുക്കയുടെ “ന്യൂയോർക്ക്”!!!

മോഹൻലാൽ നായകനായ പുലി മുരുകൻ, മമ്മൂട്ടി നായകനായ മധുര രാജ, മൾട്ടി സ്റ്റാർ ചിത്രമായ സീനിയേഴ്സ് തുടങ്ങിയ വലിയ ഹിറ്റുകൾ നമ്മുക്ക് സമ്മാനിച്ച സംവിധായകൻ ആണ് വൈശാഖ്. അദ്ദേഹം തന്റെ ഏറ്റവും പുതിയ ചിത്രങ്ങളെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ്. പുലി മുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ വൈശാഖ് ടീം ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. ഇതായിരിക്കും അദ്ദേഹത്തിന്റെ അടുത്ത റിലീസ്.എന്റര്‍ടെയ്‌നര്‍ തന്നെയാണ് മോണ്‍സ്റ്റര്‍ എങ്കിലും താനിത് വരെ ചെയ്ത് പോന്നിരുന്ന മാസ് സിനിമകളുടെ ഫ്‌ളേവര്‍ ഉള്ള സിനിമയല്ല ഇതെന്നും വൈശാഖ് കൂട്ടിച്ചേർത്തു.

ഇനി താൻ ചെയ്യാൻ പോകുന്ന ചിത്രം മമ്മൂട്ടി നായകനായ ന്യൂയോർക് ആണെന്നാണ് വൈശാഖ് പറയുന്നത്. പോക്കിരി രാജ, മധുര രാജ എന്നിവർക്ക് ശേഷം വൈശാഖ് മമ്മൂട്ടിയുമായി ഒന്നിക്കുന്ന ചിത്രമാകും ഇത്. പൂർണ്ണമായും അമേരിക്കയിൽ ഷൂട്ട് ചെയ്യേണ്ട ഈ ചിത്രം കോവിഡ് പ്രതിസന്ധി കാരണമാണ് നീണ്ടു പോയത് എന്നും, ഇപ്പോൾ നിന്ന് കിടക്കുന്ന ഈ ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഇനി പതുക്കെ ആരംഭിക്കണം എന്നും വൈശാഖ് പറയുന്നു. അദ്ദേഹം ഒരുക്കിയ നൈറ്റ് ഡ്രൈവ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടുകയാണ്. ഇന്ദ്രജിത്, അന്ന ബെൻ എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “നന്‍പകല്‍ നേരത്ത് മയക്കം”. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി  മമ്മൂട്ടിക്കൊപ്പം ഉള്ള ചിത്രമാണ്നന്‍പകല്‍ നേരത്ത് മയക്കം. എന്നാൽ ഇന്റർനാഷണൽ  ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിക്കപ്പെട്ട...

സിനിമ വാർത്തകൾ

മമ്മൂട്ടി  നായകൻ ആയിട്ട് എത്തിയ  ചിത്രമാണ് “നന്‍പകല്‍ നേരത്ത് മയക്കം”. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ത ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’.  ഏറെനാളായി  കാത്തിരുന്ന ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ഇന്ന്  അവസാനിക്കുന്ന...

സിനിമ വാർത്തകൾ

സിനിമയിൽ മാത്രമല്ല താൻ ഡ്രൈവിങ്ങിലും ഒന്നാമത് ആണെന് തെളിയിച്ചിരിക്കുകയാണ്  താര രാജാവ് മമ്മൂട്ടി. ഇപ്പോൾ അതിന്റെ തെളിവുകളിൽ ഒന്നാണ് ഓസ്ട്രലിയിൽ 2300  കിലോമീറ്റർ  ദൂരം കാറോടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ...

സിനിമ വാർത്തകൾ

“നന്‍പകല്‍ നേരത്ത് മയക്കം” എന്ന ചിത്രത്തിൽ നായകൻ ആയി എത്തുന്നത് മമ്മൂട്ടി ആണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ മമ്മൂട്ടി തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കു വെച്ചിരിക്കുകയാണ്.ചിത്രത്തിന്റെ റിലീസ് തിയതിക്കായി...

Advertisement