മലയാളത്തിലെ മുൻനിരയിൽ നിൽക്കുന്ന യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്, നടനിൽ ഉപരി ഒരു മികച്ച സംവിധായകൻ കൂടിയാണ് പൃഥ്വിരാജ് എന്നും തെളിയിച്ചിരിക്കുകയാണ്. ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു, അടുത്തിടെ താരത്തിന്റെതായി ഇറങ്ങിയ ഡ്രൈവിംഗ് ലൈസെൻസ്, അയ്യപ്പനും കോശിയും എന്നി ചിത്രങ്ങൾ തീയേറ്ററുകളിൽ വൻ തരംഗമാണ് സൃഷ്ട്ടിച്ചത്. ആടുജീവിതമാണ് അടുത്തതായി വരാൻ ഇരിക്കുന്ന താരത്തിന്റെ ചിത്രം,
പൃഥ്വിരാജൂം കുടുംബവും സോഷ്യൽ മീഡിയിൽ വളരെ സജീവമാണ്, ഇപ്പോൾ തിളങ്ങുന്ന താരം ഇവരുടെ മകൾ അലംകൃത എന്ന അല്ലി കുട്ടിയാണ്, അല്ലി വരച്ച ചിത്രങ്ങളും എഴുത്തും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ജേര്‍ണലിസ്റ്റ് കൂടിയായ സുപ്രിയ മേനോന്റെ പാത മകള്‍ പിന്‍ തുടരുമോ എന്നാണ് ആരാധകർ ഇവരോട് ചോദിക്കുന്നത്, എന്നാൽ ഇവർ പങ്കുവെക്കുന്ന ചിത്രത്തിൽ ഒന്നും തന്നെ അലിയുടെ മുഖം കാണിക്കാറില്ല, എന്ത് കൊണ്ടാണ് മകളുടെ മുഖം മറച്ചു പിടിക്കുന്നത് എന്ന് സോഷ്യൽ മീഡിയിൽ സ്ഥിരം ഉയരുന്ന ചോദ്യമാണ്.
