Connect with us

സിനിമ വാർത്തകൾ

ക്യാൻവാക്‌സിൽ ആവിഷ്കരിച്ച ചിത്രത്തിന് നന്ദിയുമായി ലാൽജോസ്

Published

on

മലയാള സിനിമയിലെ തിരക്കഥകൃത്തും സംവിഷയകനും മറ്റുമാണ് ലാൽജോസ്. മലയാള സിനിമക്ക് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ലാൽജോസ് മുൻനിര സംവിധായകരുടെ പട്ടികയിൽ ഉള്ള വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ ചിത്രം റിലീസിന് ഇറങ്ങുന്ന നിമിർഷം വളരെ പ്രതീക്ഷയോടെയാണ് മലയാളികൾ സിനിമ കാണാനായി ടീയറ്ററിൽ എത്താറുള്ളത്. മറ്റ് ഏതൊരു സിനിമയിൽ നിന്നും എന്തേലുമൊക്കെ വ്യത്യസ്‌തകൾ ഒരുക്കാൻ ലാലോജോസ് സിനിമകൾക്ക് കഴിഞ്ഞിരുന്നു. ഇത് തന്നാണ് അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം തന്നെ മലയാളായി പ്രക്ഷകർക്ക് പ്രിയപ്പെട്ടതാകാനുള്ള കാരണവും.

ഇപ്പോഴിതാ തന്റെ മുഖം ക്യാൻവാസിൽ വരച്ച വ്യക്തിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ലാൽജോസ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ആശംസകൾ അറിയിച്ചിരിക്കുന്നത് ലാൽജോസിന്റെ വാക്കുകൾ ഇങ്ങനെ : ഇല്ലാത്ത ചേല് കൂടി ഇണക്കിചേർത്ത് എന്നെ വരച്ച് തന്ന സുഹൃത്തുക്കളായ നിരവധി ചിത്രകാരന്മാരുണ്ട്. എന്നാൽ ഇതാദ്യമായി ഒരു പ്രൊഫഷണൽ ആർടിസ്റ്റ് അവരുടെ മൗലീകമായ ഒരു പെയിന്റിങ്ങിന് എന്നെ വിഷയമാക്കിയിരിക്കുന്നു. അറബിക് ഫാഷൻ ഡിസൈനറും ദേവാഞ്ചി ആർട് എന്ന ചിത്ര സങ്കേതത്തിന്റെ പ്രയോക്താവുമായ ചിത്ര അജീഷാണ് ചിത്രകാരി.

ഞാനൊക്കെയൊരു വിഷയമാണോ എന്ന് നിങ്ങൾക്കുണ്ടായ സംശയം എനിക്കും ഉണ്ടായിരുന്നു. ക്യാൻവാസിൽ അക്രലിക്കിൽ തീർത്ത ഒറിജിനൽ പെയിന്റിങ്ങിനൊപ്പം ചിത്രകാരി കയ്യൊപ്പിട്ട് തന്ന കോപ്പിറൈറ്റ് സർടിഫിക്കറ്റ് കാണും വരെ. FEARLESS എന്ന് പേരിട്ട തന്റെ ചിത്രത്തിന് പ്രേരണയായത് വെട്ടിത്തുറന്ന് വച്ച ഒരു മനസ്സ് എന്റെ മുഖത്ത് കണ്ടതിനാലാണെന്നാണ് ചിത്രകാരി സർട്ടിഫിക്കറ്റിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. തീയിൽ പഴുത്ത കൽക്കരികഷ്ണത്തിലെ ചെമപ്പാണ് ചിത്രത്തിന്റെ തീം കളർ. ലാൽ = ചുവപ്പ് എന്ന് ഹിന്ദിടീച്ചറായ എന്റെ അമ്മ ലില്ലിടീച്ചർ പഠിപ്പിച്ചത് അറിയാതെ ഓർത്തുപോകുന്നു. സ്നേഹനിറവോടെ എന്നെ ക്യാൻവാസിലാവിഷ്ക്കരിച്ച ചിത്രയോടുളള നന്ദിയുമായി മേക്കിംഗ് വീഡിയോ ഇവിടെ പങ്ക് വക്കുന്നു

 

View this post on Instagram

 

A post shared by laljose (@laljosemechery)

youtube views kopen

Advertisement

സിനിമ വാർത്തകൾ

ഇടവേള ബാബു മാപ്പു പറയണം, അമ്മയിൽ നിന്നും രാജി വെക്കും താൻ ഗണേഷ് കുമാർ!!

Published

on

ഇപ്പോൾ താര സംഘടനായ അമ്മയുടെ  സെക്രട്ടറി  ഇടവേള ബാബു മാപ്പു പറയണം   എം ൽ എ യും നടനുമായ  ഗണേഷ് കുമാർ പറയുന്നു, സെക്രട്ടറിയുടെ പ്രസ്താവന പിൻവലിച്ചതിനു  ശേഷം മാപ്പു പറയണം എന്നാണ് ഗണേഷ് കുമാർ പറയുന്നത് അതുപോലെ ‘അമ്മ ക്ലബ്ബ് ആണെങ്കിൽ താൻ ഇതിൽ നിന്നും രാജി വെക്കുമെന്നും  ഗണേഷ് പറയുന്നു. ‘അമ്മ ഒരു ചാരിറ്റബിൾ സൊസൈറ്റി ആണ് അല്ലതെ ഒരു  ചീട്ടു കളിക്കുന്ന സ്ഥലമോ, ബാർ സൗകര്യമോ ഉള്ള ഒരു ക്ലബ്ബ് അല്ല ഗണേഷ് കുമാർ  മാധ്യമങ്ങളോട് പറയുന്നു.


ഇപ്പോൾ അങ്ങനെയുള്ള ഒരു സംഘടനയായി മാറ്റിയിട്ടുണ്ടോ എന്ന് സംശയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ വല്ലതും ‘അമ്മ സംഘടനയിൽ ഉണ്ടെങ്കിൽ പ്രസിഡന്റ് മോഹൻലാലും, സെക്രട്ടറി ഇടവേള ബാബും ഉടൻ ഒരു മറുപടി തരണം ഗണേശ് കുമാർ പറഞ്ഞു. നടൻ ഷമ്മി തിലകനെ എതിരെയുള്ള നടപടിയിലും ഗണേഷ്‌കുമാർ പ്രതികരിച്ചു. വിജയ് ബാബുവിന്റെ കേസിൽ അതിജീവിത പറയുന്ന കാര്യങ്ങൾ സ്രെദ്ധയിൽ ഉണ്ടാകണം എന്നും പറയുന്നു.


ദിലീപ് രാജിവെച്ചതുപോലെ വിജയ് ബാബുവും രാജി വെക്കണം. അതിജീവിതയുടെ കാര്യങ്ങൾ ‘അമ്മ ശ്രെദ്ധിക്കണം. നിരവധി ക്ലബ്ബ്കളുടെ അംഗം ആണ് വിജയ് ബാബു എന്ന് ‘അമ്മ പറയുന്ന കാര്യം എന്താന്നണ്ന്നും വെക്തമാക്കണം, ഇടവേള ബാബു ‘അമ്മ ക്ലബ്ബ് ആണെന്ന് പറഞ്ഞപ്പോൾ അത് പ്രസിഡന്റിനെ തിരുത്തമായിരുന്നു എന്നും ഗണേഷ് കുമാർ പറയുന്നു. അങ്ങനെ ഉള്ള ഈ ക്ലബ്ബിൽ ഇരിക്കാൻ എനിക്ക് താല്പര്യം ഇല്ലെന്നും, ഇടവേള ബാബു മാപ്പ് പറയണം എന്നും ഗണേഷ് കുമാർ പറയുന്നു.

Continue Reading

Latest News

Trending