മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവര്ക്കും വളരെ ഇഷ്ട്ട്ടമാണ്, നാല് പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്. തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്. മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്.താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും ഇപ്പോൾ സിനിമയിലേക്ക് എത്തി ചേർന്നിരിക്കുകയാണ്. ലൂക്ക, പതിനെട്ടാം പടി എന്നി സിനിമകൾ ആണ് അഹാനയുടെ കരിയർ ബ്രേക് ചെയ്ത സിനിമകൾ.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ കൃഷ്ണ കുമാർ പറഞ്ഞ കാര്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വലിയ തോതിൽ ഏറ്റെടുത്തിരിക്കുകയാണ്. അഭിമുഖത്തിൽ മക്കൾക്ക് സ്ത്രീധനം നൽകുന്ന കാര്യത്തെപ്പറ്റി അവതാരക ചോദിക്കുകയുണ്ടായി. നർമ്മത്തിൽ ചാലിച്ച മറുപടിയാണ് താരം നൽകിയത്. അക്കാര്യത്തെക്കുറിച്ച് ഒക്കെ മക്കളോട് തീർത്തു പറഞ്ഞിട്ടുണ്ട്. നല്ല കാശുള്ള വീട്ടിലെ പയ്യന്മാരെ വളച്ചെടുത്തോണമെന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളത്. താരം പറഞ്ഞു. ഈ വാക്കുകൾ ആകട്ടെ സോഷ്യൽ മീഡിയയിൽ വൈറലായി. അച്ഛൻമാർ ആയാൽ ഇങ്ങനെ വേണം എന്നാണ് മിക്കവരും പറയുന്നത്. ഇതിനോടൊപ്പം മറ്റു ചില കാര്യങ്ങളും താരം പങ്കു വെക്കുന്നുണ്ട്. കുടുംബത്തിൻറെ ചിലവ് കുറയ്ക്കാനുള്ള ടിപ്സ് ആണ് അത്.