ഷോർട് ഫിലിമുകളും വെബ് സീരിസിലൂടെ പ്രശസ്തനായ ആളാണ് സംവിധായകനും നടനുമെല്ലാമായ കാർത്തിക് ശങ്കർ. ലോക്ഡൗൺ സമയത്ത് നിരവധി ഷോർട്ട് ഫിലിമുകൾ ഒരുക്കി ആരാധകരുടെ ശ്രെദ്ധ നേടിയിരുന്നു. ഇപ്പോൾ കാർത്തിക് പോസ്റ്റ് ചെയ്ത ചിത്രമാണ് ഏറെ ശ്രെദ്ധ നേടുന്നത്. “ജോർജ്ജ്കുട്ടിച്ചേട്ടാ…. ഞങ്ങൾ പോകുന്നു” എന്ന ക്യാപ്ഷ്യനോടെ എസ്തർ ആനിലുമായി നിക്കുന്ന ചിത്രമാണ് കാർത്തിക് പങ്കു വെച്ചത്. അതിനടിയിൽ വന്ന ആരാധകരുടെ കമാൻഡ് ആണിപ്പോൾ ശ്രെധേയം.
“നീ വരുണ്‍ പ്രഭാകര്‍ എന്നു കേട്ടിട്ടുണ്ടോ, കണ്ടറിയണം കോശീ നിനക്കിനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്, എന്നാ നീ തീര്‍ന്നെടാ തീര്‍ന്ന്..അസ്ഥി പോലും ബാക്കി കിട്ടത്തില്ല’ ‘പോലീസ് സ്റ്റേഷന്‍ ഒന്നൂടെ മാറ്റി പണിയേണ്ടി വരുമല്ലോ കര്‍ത്താവേ..’, ‘കുഴികള്‍ എടുക്കാനോ അസ്ഥികള്‍ ശേഖരിക്കാനോ കണ്ണുകളടച്ച് കാത്തിരിക്കാനോ ഇനി എനിക്ക് അതിനുള്ള ആരോഗ്യമോ സാമ്പത്തികമോ ഇല്ലാ.. പ്ലീസ്.. എന്ന് ജോര്‍ജുകുട്ടി’ എന്നിങ്ങനെ പല രസകരമായ കമന്റുകള്‍ പോസ്റ്റില്‍ കാണാം.
