മലയാള സിനമ  പ്രേക്ഷകർ കാത്തിരിക്കുന്ന രണ്ടു വിജയ ചിത്രങ്ങൾ ആണ് പൃഥ്വിരാജ് സുകുമാരന്റെ ‘കടുവയും,’സുരേഷ്‌ഗോപിയുടെ ‘പാപ്പൻ’ . ഈ രണ്ടു ചിത്രങ്ങളും ഇപ്പോൾ ഒരേ ദിവസം റിലീസിനെത്തുന്നു എന്നുള്ള വാർത്തയാണ് ഇപ്പോൾ ശ്രെദ്ധയാകുന്നത്. ഇരു ചിത്രങ്ങളും ഈ മാസം 30 നു റിലീസ് അകമെന്നാണ് റിപ്പോർട്ട്. പത്തു വര്ഷത്തിനു ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയുടെ ഈ ചിത്രത്തിൽ മകൻ ഗോകുൽ സുരേഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നു.


വിജയ രാഘവൻ, ഷമ്മി തിലകൻ, ടിനിടോം, നീതാപിള്ള, ആശ ശരത്, കനിഹ, നൈല ഉഷ, തുടങ്ങിയ മികച്ച താര നിരകൾ ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പൻ. എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് ഉദ്യഗസ്ഥന്റെ വേഷത്തിൽ ആണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ എത്തുന്നത്. ദി കിംഗ് ആൻഡ് കമ്മീഷ്ണർ എന്ന ചിത്രം ആയിരുന്നു സുരേഷ് ഗോപിയുടെ അവസാന കാക്കി അണിഞ്ഞ ചിത്രംഅതിനു ശേഷം വീണ്ടും കാക്കി അണിയുന്ന ചിത്രം കൂടിയാണ് പാപ്പൻ. സുരേഷ്‌ഗോപിയുടെ 252 മത്തെ ചിത്രം കൂടിയാണ് ‘പാപ്പൻ’. ഒരു ക്രൈം ത്രില്ലർ മൂവി കൂടിയാണ് സുരേഷ്‌ഗോപി, ജോഷി കൂട്ടുകെട്ടിൽ ഉണ്ടായ പാപ്പൻ.


‘കടുവ’പൃഥ്വിരാജ് സുകുമാരന്റെ ഒരു മാസ്സ് എന്റർടൈനിംഗ് ചിത്രമാണ്. ചിത്രത്തിൽ കടുവകുന്നേൽ കുറവച്ചൻ എന്ന വേഷത്തിൽ ആണ് പൃഥ്വിരാജ് എത്തുന്നത്. പൃഥിരാജ് പ്രൊഡക്ഷൻസും, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഷാജി കൈലാസ് 8 വര്ഷത്തിനു ശേഷം വീണ്ടും സംവിധാനം ചെയ്യ്ത ചിത്രം കൂടിയാണ് ‘കടുവ’.വിജയ് രാഘവൻ, സായി കുമാർ, സിദ്ധിഖ്, അജു വർഗീസ്, കൊച്ചു പ്രേമൻ, ഹരിശ്രീ അശോകൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ബോളി വുഡ് ആക്ടർ വിവേക് ഒബ്‌റോയ് ഒരു നെഗറ്റീവ് റോളിൽ എത്തുന്നു എന്നൊരു പ്രേത്യേകതയും ചിത്രത്തിന് ഉണ്ട്.