മലയാള സിനിമയിലെ ഒരു കാലത്തെ  ഹാസ്യ സാമ്രാട്ട് ആയിരുന്നു  ജഗതി ശ്രീകുമാർ. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ഈ അടുത്ത സമയത്തായിരുന്നു ‘സി ബി ഐ ദി ബ്രെയിൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചത്. അങ്ങനെ അഭിനയിച്ചതിന് തുടർന്ന് അദ്ദേഹത്തിന് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു എന്ന് മകൾ പാർവതി പറയുന്നു. തന്റെ പപ്പയെ വീണ്ടും അഭിനയിക്കാൻ വിട്ടത് പണത്തിനോടുള്ള ആർത്തിക്കൊണ്ടാണ് എന്നുള്ള  വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു പാർവതി പറയുന്നു. എന്നാൽ അദ്ദേഹം അഭിനയിക്കാൻ എത്തിയത് പണത്തിനോടുള്ള ആർത്തി കൊണ്ടല്ല അഭിനയത്തിനോടുള്ള ആവേശം ഒന്നുകൊണ്ടു മാത്രം ആണ് പാർവതി പറഞ്ഞു.


പണം അദ്ദേഹം ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട് അതുകൊണ്ടു അതിന്റെ ആവശ്യമില്ല, അദ്ദേഹം ഒരു നല്ല കലാകാരൻ ആയതുകൊണ്ട് അദ്ദേഹം വീണ്ടും അഭിനയിച്ചത്. അദ്ദേഹം ആദ്യം കലക്ക് ആയിരുന്നു ഒന്നാം സ്ഥാനം നൽകിയത് പിന്നീടുള്ളൂ കുടുംബത്തിന് പാർവതി പറയുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിനെ വീണ്ടും അഭിനയത്തിലേക്ക് കൊണ്ട് വന്നത്. അങ്ങനെ വന്നതിൽ ഒരുപാടു സന്തോഷവും തോന്നുന്നുണ്ട് പാർവതി പറഞ്ഞു.


അദ്ദേഹം സിനിമയിൽ ആയിരുന്നുപോളും ഞങ്ങളെ വിളിക്കുകയും, വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന് ആഗ്രഹം ഉണ്ടായിരുന്നു കുടുംബത്തിനൊപ്പം ചിവഴിക്കാൻ. പപ്പയോടൊപ്പം ഒരുപാട് സമയം ഞങ്ങൾക്കു ചിലവഴിക്കാൻ കഴിഞ്ഞിട്ടില്ല, എന്റെ ഏറ്റവും വലിയ ആഗ്രഹം അദ്ദേഹത്തിന്റെ മകളായി തന്നെ ഇനിയുള്ള ജന്മങ്ങളിൽ ജനിക്കണം എന്നാണ് പാർവതി പറയുന്നു. പാർവതിയെ വിവാഹം കഴിച്ചിരിക്കുന്നത് പി സി ജോർജിന്റെ മകൻ ആണ് നല്ലൊരു കുടുംബം ആണ് അദ്ദേഹത്തിന്റെ. ഞാൻ ഒരു അന്യ മതസ്ഥയാണ് എന്ന് ഒരിക്കലും അവർ ചിന്തിച്ചിട്ടുപോലുമില്ല അത്ര സ്നേഹം ആണ് അദ്ദേഹത്തിന്റെ കുടുംബത്തിനുള്ളത് പാർവതി പറയുന്നു.