Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സഖാവേ..ഡിസംബറിൽ ഞാൻ പോകുമെന്ന് കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം നടത്തിയോ? മന്ത്രിയോട് ഹരീഷ് പേരടി

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഹരീഷ് പേരാടിയുടെ പോസ്റ്റ്, ഡിസംബറിൽ തിയേറ്ററുകൾ തുറക്കാം എന്ന് മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ഹരീഷ് പേരടി പോസ്റ്റുമായി എത്തിയിരിക്കുന്നത്. സഖാവേ..ഡിസംബറിൽ ഞാൻ പോകുമെന്ന് കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം നടത്തിയോ?..തിരുവനന്തപുരത്ത് നിന്ന് കാസർക്കോട് വരെ 12 മണിക്കൂർ പരസ്പരം അറിയാത്ത ആളുകൾക്ക് ഒന്നിച്ച് ഇരുന്ന് യാത്ര ചെയ്യുന്നതിനേക്കാളും മാളുകളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും കൂട്ടത്തോടെ ജനങ്ങൾ ഇറങ്ങുന്നതിനേക്കാളും എത്രയോ എളുപ്പത്തിൽ എല്ലാ നിയന്ത്രണങ്ങൾക്കും വിധേയമായി 2 മണിക്കൂർ സിനിമ കാണാൻ പറ്റും എന്ന് ഇത് എഴുതുന്ന എന്നേക്കാൾ ബോധ്യമുള്ള ആളാണ് താങ്കൾ എന്നാണ് ഹരീഷ് പറയുന്നത്.

ഹരീഷിന്റെ പോസ്റ്റ് ഇങ്ങനെ, സഖാവേ..ഡിസംബറിൽ ഞാൻ പോകുമെന്ന് കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം നടത്തിയോ?..തിരുവനന്തപുരത്ത് നിന്ന് കാസർക്കോട് വരെ 12 മണിക്കൂർ പരസ്പരം അറിയാത്ത ആളുകൾക്ക് ഒന്നിച്ച് ഇരുന്ന് യാത്ര ചെയ്യുന്നതിനേക്കാളും മാളുകളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും കൂട്ടത്തോടെ ജനങ്ങൾ ഇറങ്ങുന്നതിനേക്കാളും എത്രയോ എളുപ്പത്തിൽ എല്ലാ നിയന്ത്രണങ്ങൾക്കും വിധേയമായി 2 മണിക്കൂർ സിനിമ കാണാൻ പറ്റും എന്ന് ഇത് എഴുതുന്ന എന്നേക്കാൾ ബോധ്യമുള്ള ആളാണ് താങ്കൾ…എല്ലാ തിയേറ്ററുകളിലും ഷോ നടക്കുമ്പോൾ അത് നിയന്ത്രണങ്ങൾക്ക് വിധേയമായ മന്ത്രിസഭ സത്യ പ്രതിഞ്ജ ചടങ്ങാണെന്ന് കരുതിയാൽ തിരാവുന്ന പ്രശ്നമേയുള്ളു…ഒരു വശത്ത് കേരളത്തിലേക്ക് വരുന്ന വ്യവസായം തകർക്കാൻ ലോബികളുണ്ടെന്ന് പറയുക..

Advertisement. Scroll to continue reading.

 

മറുവശത്ത് തകർന്നുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് അന്നം തരുന്ന മലയാള സിനിമാ വ്യവസായമേഖലക്ക് നേരെ കണ്ണടക്കുക..ഇതൊന്നും ഒരു കമ്മ്യൂണിസ്റ്റ് നയമല്ല …മറ്റെന്തോ നയതന്ത്രതയാണ്…ഇത് കേരളം പോലുള്ള ഒരു സംസ്ഥാനത്തെ സാംസ്കാരിക മന്ത്രിക്ക് യോജിച്ച പ്രസതാവനയുമല്ല…സിനിമാ തിയേറ്ററുകൾ തുറന്നേ പറ്റു…അതുപോലെ നാടക,ഗാനമേള,മിമിക്രി,ന്യത്ത കലാകാരൻമാർ വേദികൾ കണ്ടിട്ട് രണ്ട് വർഷമായി..അവർക്കൊക്കെ നിയന്ത്രണങ്ങൾക്ക് വിധേയമായി സ്റ്റേജുകൾ തുറന്നുകൊടുത്തേ പറ്റു…എല്ലാം അടച്ചു പൂട്ടിയിടൽ ഭരിക്കുന്നവർക്ക് നല്ല സുഖമുള്ള ഏർപ്പാടായിരിക്കും..എന്നാൽ ഭരിക്കപ്പെടുന്നവർക്ക് അത് അത്ര സുഖമുള്ള ഏർപ്പാടല്ല…ഞങ്ങൾക്ക് ജീവിക്കണം..അതിജീവിക്കണം…ലോകം മുഴുവൻ കോവിഡിനോടൊപ്പം ജീവിക്കാൻ തുടങ്ങി…ഞങ്ങളും ഈ വലിയ ലോകത്തിൻ്റെ ഭാഗമാണ്

Advertisement. Scroll to continue reading.

buy windows 10 home

Advertisement. Scroll to continue reading.

You May Also Like

Advertisement