തന്റെ മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് നടൻ നീരജ് മാധവ്. 2021 ഫെബ്രുവരി 22 നായിരുന്നു നീരജ് മാധവിനും ഭാര്യ ദീപ്തിക്കും പെൺകുഞ്ഞ് പിറന്നത്. മകൾ ജനിച്ചശേഷം അവളുടെ മുഖം വ്യക്തമാകുന്ന ഫൊട്ടോകളൊന്നും നീരജ് പോസ്റ്റ് ചെയ്തിരുന്നില്ല. ഇപ്പോഴിതാ മകളുടെ ഒന്നാം പിറന്നാളിൽ മകളുടെ മുഖം ആദ്യമായി കാണിച്ചിരിക്കുകയാണ് താരം.മകളുടെ പേര് നിലങ്ക നീരജ് എന്ന്

22-2-2022 നിലങ്കയുടെ മുഖം ആദ്യമായി കാണിക്കുന്നുഎന്നാണ് നീരജ് ഫൊട്ടോയ്ക്കൊപ്പം കുറിച്ചത്. നായകനായിട്ടായിരുന്നു നീരജ് അവസാനമെത്തിയത്.സുന്ദരി ഗാർഡൻസ് എന്ന ചിത്രമാണ് ഇനിയും നീരജിന്റെ റിലീസ് ആകാനുള്ള ചിത്രം.ചിത്രത്തിലെ നായികാ അപർണ്ണ ബാല മുരളിയാണ്. നവാഗതനായ ചാർലി ഡേവിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ സലിം അഹമ്മദാണ് ചിത്രത്തിന്റെ നിർമാണം.

നെറ്റ്ഫ്ലിക്സിന്റെ ആന്തോളജി സീരിസായ ഫീൽസ് ലൈക്ക് ഇഷ്കിലെ ഒരു ഭാഗത്തിൽ നീരജ് അഭിനയിച്ചിരുന്നു.ബഡി എന്നചിത്രം ആയിരുന്നു നീരജിന്റെ ആദ്യ സിനിമ. എന്നാൽദ്രശ്യം എന്ന സിനിമയിലെ മോനിച്ചൻ എന്ന കഥാപാത്രത്തിലൂടെ ആണ് നീരജിനെ പ്രേക്ഷകർക്ക്‌ സുപരിചിതനായത്. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിലൂടെ നായകനായി. ‘ലവകുശ’ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു. ബോളിവുഡ് വെബ്‌സീരീസായ ‘ദി ഫാമിലി മാൻ’ നീരജിന് കൂടുതൽ ആരാധകരെ നേടിക്കൊടുത്തു ചിത്രങ്ങൾ ആയിരുന്നു.