റോബിൻ രാധാകൃഷ്ണനെതിരെ പരസ്യമായി രം​ഗത്തെത്തി ദിൽഷയുടെ കുടുംബം. റോബിൻ കാരണം അമ്മ ഹോസ്പിറ്റർ ആകുന്ന അവസ്ഥ വരെയെത്തി. റോബിനെ ഞങ്ങൾക്ക് ഇഷ്ടമായിരുന്നു. പക്ഷേ ബി​ഗ്ബോസിൽ നിന്ന് പുറത്തെത്തിയതിന് ശേഷം നൽകിയ ഇന്റർവ്യൂ വിൽ ദിൽഷയെ കല്യാണം കഴിക്കാൻ തയ്യാറെണെന്ന് റോബിൻ പറഞ്ഞു.

പക്ഷേ ദിൽഷയുടെ സമ്മതം വേണമെന്ന് ഉറപ്പ് ഞങ്ങൾക്ക് ഉണ്ടായിരുന്നു. ദിൽഷ ഉറപ്പ് കൊടുത്തിട്ടാണോ റോബിൻ പറയുന്നത് എന്ന സംശയത്തിലാണ് ഒന്നും പ്രതികരിക്കാതിരുന്നത്. ഇതിനിടയിൽ ഇത് കേട്ട് അമ്മയ്ക്ക് പോലും വയ്യാതെയായി.

ഹോസ്പിറ്ററിൽ ആകേണ്ട അവസ്ഥ വരെയായി. പക്ഷേ അപ്പോഴും ഞങ്ങൾ പ്രതികരിച്ചില്ല. സൂരജിന്റെ കോൾ പുറത്ത് വന്നതിന് ശേഷമാണ് പ്രതികരിച്ചത്. അപ്പോഴേക്കും ദിൽഷ എത്തി. വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്ന് ദിൽഷ പറഞ്ഞതോടെ ഞങ്ങളും ഈ വിഷയം വിട്ടു.

പക്ഷേ ഇപ്പോൾ സൈബർ അറ്റാക്ക് വളരെ രൂക്ഷ മാണ്. ദിൽഷ ചതിച്ചു എന്ന അർത്ഥത്തിലാണ് വാർത്തകൾ. ഇത് ശരിയില്ല. ഇനി കടുത്ത നിയമ നടപടി സ്വീകരിക്കും . ദിൽഷയുടെ സഹോദരിമാർ പറയുന്നു.