Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സ്വപ്ന സാഫല്യത്തിന്റെ ആദ്യ നിമിഷങ്ങൾ പങ്കു വെച്ച് ദുൽഖുർ സൽമാൻ, അഭിമാന നിമിഷമെന്നു ആരാധകർ

Dulquer-salman

മലയാളികളുടെ പ്രിയപ്പെട്ട യുവതാരമാണ് ദുൽഖുർ സൽമാൻ. പിതാവ് മമ്മൂട്ടിയെ പോലെ തന്നെ വാഹനങ്ങളോടും ഇലക്ട്രോണിക് ഗാഡ്ജറ്റ്സിലും വളരെയധികം താൽപ്പര്യമുള്ള വ്യക്തിയാണ് മകൻ ദുൽഖർ സൽമാനും. ഇരുവരുടെയും വാഹന ശേഖരo ആരും കൊതിക്കുന്നതാണ്. ഇപ്പോഴിതാ, ജർമൻ നിർമിതമായ ഒരു  പുതിയാരു ആഡംബര വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം. മേഴ്സിഡസ് ബെൻസിന്റെ ജി 63 എഎംജി എന്ന മോഡലാണ് ദുൽഖർ സ്വന്തമാക്കിയത്.Dulquer-Salman-car 01

ഏകദേശം മൂന്നു കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. ഒലീവ് ഗ്രീൻ നിറത്തിലുള്ള ബെൻസാണ് അദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ളത്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത്തിലെത്താൻ 4.5 സെക്കന്റ് മാത്രം മതി ഈ എസ് യുവിയ്ക്ക്. മലയാള സിനിമ താരങ്ങളിലെ ആദ്യ ജി63 എ.എം.ജി. ഉടമയാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ് സൂചന. മുമ്പ് യുവതാരം ആസിഫ് അലി മറ്റൊരു ജി-വാഗണ്‍ മോഡലായ ജി55 എ.എം.ജി. സ്വന്തമാക്കിയിരുന്നു.Dulquer-Salman-car

ബെൻസിന്റെ എസ്എൽഎസ് എഎംജി, മിനികൂപ്പർ, വോൾവോ 240 ഡിഎൽ, ബിഎംഡബ്ല്യു 740ഐഎ, ജെ80 ലാൻഡ് ക്രൂസർ, ബെൻസ് ഡബ്ല്യു 123, ടൊയോട്ട സുപ്ര തുടങ്ങി ആഡംബരകാറുകളുടെ വലിയൊരു ശേഖരം തന്നെ ദുൽഖറിന്റെ പക്കലുണ്ട്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

കണ്ണൂർ സ്‌ക്വാഡ്’ന്റെയും ‘കാതൽ ദി കോർ’ന്റെയും വൻ വിജയത്തിന് പിന്നാലെ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ‘ടർബോ’യുടെ ഫസ്റ്റ് ലുക്ക് റിലീസായി.  ബ്ലാക് ഷർട്ടും വെള്ള മുണ്ടും ധരിച്ച് മാസായി ജീപ്പിൽ നിന്നും...

സിനിമ വാർത്തകൾ

കിങ് ഓഫ് കൊത്തയ്ക്ക് മീഡിയയില്‍ നിന്നുള്‍പ്പെടെ ലഭിച്ച സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്ന് നടന്‍ ദുല്‍ഖർ സൽമാൻ.കൊച്ചിയില്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിനിടെയാണ് ഡിക്യു സംസാരിച്ചത്. ‘ താന്‍ പത്തു വര്‍ഷമായി അഭിനയരംഗത്തുണ്ട്....

സിനിമ വാർത്തകൾ

മലയാളി യുവ താരങ്ങളിൽ  പാൻ ഇന്ത്യൻ താരമാണ് ദുൽഖർ സൽമാൻ. തനിക്കു വരുന്ന ചില കമെന്റ്‌സിനെ കുറിച്ച് തുറന്നുപറയുകയാണ് നടൻ, ഒരിക്കലൂം മലയാള സിനിമയിൽ ലുക്കിനെ പ്രധാന്യം വരുന്നില്ല പകരം അഭിനയിച്ച വേഷത്തിനാണ്...

സിനിമ വാർത്തകൾ

മലയാളികൾ എല്ലാവരും  ഒരുപോലെ ഇഷ്ടപെടുന്ന നടനാണ് ടോവിനോ തോമസ് .മലയാളസിനിമയിൽ മുൻനിര നായകന്മാരിൽ ജനങ്ങൾ ഏറ്റവും അധികം ആരാധിക്കുന്ന ടോവിനോ തോമസ് തന്റ സിനിമ ജീവിതം തുടങ്ങുന്നത് വില്ലൻ റോൾ ചെയ്തായിരുന്നു .വളരെപെട്ടെന്നു...

Advertisement