തെന്നിന്ധ്യയിലെ താരസുന്ദരി ആയിരുന്നു ഹൻസിക, ഈ അടുത്തിടയിൽ ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ബിസിനസ്കാരനായ സൊഹൈൽ കത്യൂര്യ ആണ് ഹൻസികയെ വിവാഹം കഴിച്ചത്,എന്നാൽ ഇപ്പോൾ മറ്റൊരു വാർത്തയും താരത്തിന്റെ കുടുംബത്തിൽ നിന്നും എത്തുന്നു, തന്റെ സഹോദരൻ പ്രശാന്ത് മോട്വാണി വിവാഹ മോചനം നേടിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ‌.2021 മാർച്ച് മാസത്തിലാണ് പ്രശാന്തും മുസ്കാൻ നാൻസിയും വിവാഹം കഴിച്ചത്, എന്നാൽ ഇപ്പോൾ ഇരുവരും വേർപിരിയുന്നു എന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്.
ഈ വാർത്തക്കെതിരെ പ്രതികരിച്ചു ഇതുവരെയും താരങ്ങൾ എത്തിയിട്ടില്ല, ഹൻസികയുടെ വിവാഹ ചടങ്ങളിൽ ബന്ധുക്കളെല്ലാം എത്തിയിരുന്നെങ്കിലും മുസ്കാൻ പങ്കെടുത്തിരുന്നില്ല. മുസ്കാന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും തന്റെ വിവാഹ ചിത്രങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ഫേഷ്യൽ പാരലിസിസ് നേരിട്ടെന്ന് മുസ്കാൻ വ്യക്തമാക്കിയിരുന്നു.ഇതിനാൽ ഒരുപാടു പ്രശ്നങ്ങൾ കുടുംബത്തുണ്ടായിട്ടുണ്ടെന്നും മുസ്കാൻ പറയുന്നു.
ഹൻസിക വിവാഹ ശേഷം ഭർത്താവിനൊപ്പം യാത്രകൾ പോവാനുള്ള ഒരുക്കത്തിലാണ്. സിനിമാ രം​ഗത്തു നിന്നുള്ളവരെ ഹൻസികയുടെ വിവാഹത്തിൽ കണ്ടിരുന്നില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുത്തിരുന്നുള്ളൂ.ഹൻസിക വിവാഹത്തിന് ശേഷം വീണ്ടും സിനിമകളിലിൽ സജീവമാകുമെന്നും പറയുന്നുണ്ട്,