മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടൻ ആണ് കുഞ്ചാക്കോ ബോബൻ , താരം നായകനായി എത്തിയ പുതിയ ചിത്രം ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ലോഞ്ചർ പോസ്റ്റ് അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ചാക്കോച്ചൻ ഉൾപ്പെടു സിനിമയിലുള്ളവർ മുഴുവൻ സോഷ്യൽ മീഡിയിൽ ചിത്രം പങ്കു വെച്ചിരുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സിനിമയുടെ സംവിധാനം. പ്രമേയം കൊണ്ടും ചിത്രീകരണ ശൈലി കൊണ്ടും പ്രാദേശിക ഭാഷാ മാധുര്യം കൊണ്ടും പ്രത്യേകത നിറഞ്ഞതാണെന്ന് ചിത്രമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.ചിത്രത്തിൽ കോഴു മ്മൽ രാജീവ് എന്ന കഥാപത്രത്തെയാണ് ചാക്കോച്ചൻ അവതരിപ്പിച്ചിരിക്കുന്നതു.


മഹേഷിന്റെ പ്രതികാരം, മയനാദി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വൈറസ്,ആർക്കറിയാം, നാരദൻ എന്നി സിനിമകൾ സമ്മാനിച്ച സന്തോഷ് കുരുവിളയുടെ പന്ത്രണ്ട്മതെ ചിത്രമാണ് ന്നാ താൻ കേസ് കൊട് എന്ന ചിത്രം. രതീഷ് ബാലകൃഷ്ണൻ ആണ് ചിത്രത്തിന്റെ സംവിധയകാൻ. രതീഷിന്റെ മൂന്നാമത്തെ ചിത്രം കൂടിയാണ് ഇത്.


ചിത്രത്തിന്റെ ഛായാഗ്രഹകൻ രാഗേഷ് ഹരിദാസ് ആണ്, സംഗീതം ഡോൺ വിൻസെന്റ്, ഗാനരചന വൈശാഖ് , ചിത്രത്തിലെ നായിക ഗായത്രി ശങ്കർ ആണ്, കൂടത്തെ കാസർകോട് നിവാസികളായ ഒട്ടേറേ പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടതെ വിനയ് ഫോർട്ട്, ജഫാർ ഇടുക്കി, സൈജു കുറുപ്പ് തുടങ്ങിയ താരനിരകളും ചിത്രത്തിൽ അഭിനയിക്കുന്നു.