Connect with us

സിനിമ വാർത്തകൾ

മോഹൻലാലിന് അന്ന് അങ്ങനെ ചെയ്യണ്ട ആവശ്യമില്ലായിരുന്നു, ചാര്മിള

Published

on

charmil-about-mohanlal

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന നടിയാണ് ചാര്‍മിള. പിന്നീട് സിനിമകളില്‍ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു. പ്രശസ്തിയ്‌ക്കൊപ്പം ഏറെ വിവാദവും ചാര്മിളക്കൊപ്പം ഉണ്ടായിരുന്നു. ഇപ്പോഴിതാ ചാര്‍മിള മോഹന്‍ലാലിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്. തനിക്കു കൂടുതൽ സിനിമകൾ ലഭിക്കാൻ കാരണക്കാരന്‍ മോഹന്‍ലാല്‍ ആണെന്നാണ് ചാര്‍മിള പറുന്നത്. താന്‍ സിനിമയിലേക്ക് വരുന്നതില്‍ അച്ഛന് തീരെ താല്‍പര്യമില്ലായിരുന്നുo തന്റെ സമ്മര്‍ദ്ദത്തിന് ഒടുവിലാണ് അച്ഛന്‍ സമ്മതിച്ചതെന്നും തരാം പറയുന്നു. പോര്ട്ട്ഫോളിയോ നിർമിക്കാൻ നല്ല ചിത്രങ്ങളില്ലായിരുന്ന തന്റെ അച്ഛനോട് ലാലേട്ടൻ നല്ല ഫോട്ടോകള്‍ എടുത്തു വച്ചാല്‍ നല്ല സിനിമകള്‍ കിട്ടുമെന്ന് പറഞ്ഞു. എന്നാല്‍ അതൊന്നും വേണ്ട എന്നായിരുന്നു അച്ഛന്റെ മറുപടി.

എന്നാല്‍ കൂടുതല്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് മോഹന്‍ലാല്‍ തന്നോട് ചോദിച്ചു.  ഉണ്ടെന്ന് താന്‍ പറഞ്ഞപ്പോൾ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് അഴിക്കാതെ വരാന്‍ പറഞ്ഞു. ആ ദിവസം മോഹന്‍ലാല്‍ സര്‍ സ്വയം ക്യാമറയെടുത്തു വന്ന് ഹോട്ടലിന് താഴെയുള്ള പൂന്തോട്ടത്തില്‍ വച്ച് തന്റെ ഫോട്ടോയെടുത്തെന്നും ആ ഫോട്ടോകള്‍ മറ്റ് നിര്‍മ്മാതാക്കള്‍ക്കും സംവിധായര്‍ക്കും കൊടുത്തുവെന്നും അങ്ങനെ താന്‍ കൂടുതല്‍ സിനിമകള്‍ ചെയ്തുവെന്നുമാണ് ചാര്മിള പറയുന്നത്. മോഹന്‍ലാലിനെ പോലൊരു സൂപ്പര്‍സ്റ്റാറിന് അങ്ങനെയൊന്നും ചെയ്യേണ്ട ഒരാവശ്യവുമില്ലായിരുന്നു. എന്നിട്ടും മോഹന്‍ലാല്‍ തന്നെ സഹായിക്കുകയായിരുന്നു എന്നും തരാം പറയുന്നു.

ആ സമയത്ത് പോട്ട്ഫോളിയോ ചെയ്യാന്‍ മുപ്പതിനായിരവും നാല്‍പ്പതിനായിരo ഒക്കെയായിരുന്നു ചെലുവ്. അതുപോലെതന്നെ  തനിക്ക് മലയാളം അറിയാത്തതിനാല്‍ പല സീനുകളും പഠിക്കാന്‍ മോഹന്‍ലാല്‍ ക്ഷമയോടെ സമയം തന്നുവെന്നും ചാര്‍മിള കൂട്ടിച്ചേർക്കുന്നു.

Advertisement

സിനിമ വാർത്തകൾ

റിവ്യൂ ഇട്ടതിന് ഒരു യൂട്യൂബറെ ഫോണിൽ വിളിച്ച് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞു

Published

on

മാളികപ്പുറം എന്ന സിനിമയ്ക്കെതിരെ റിവ്യൂ ഇട്ടതിന് സീക്രട്ട് ഏജൻ്റ് എന്ന യൂട്യൂബ്, ഫേസ്ബുക്ക് പേജിൻ്റെ ഉടമയായ സായി കൃഷ്ണയെയാണ് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞത്. എന്നാൽ  ഈ സംഭാഷണ വീഡിയോ യൂട്യൂബർ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയായിരുന്നു.യൂട്യൂബർ പറയുന്നത് ഈ സിനിമയെ വിമർശിച്ചതിന് തന്നെ ഉണ്ണിമുകുന്ദൻ തെറിവിളിച്ചെന്നാണ്. സിനിമയിൽ അഭിനയിച്ച കുട്ടിയെയും തൻ്റെ മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള സംസാരവുമായിരുന്നു സായിയുടേത്. ആ  കാരണത്തിൽ ആണ് ഉണ്ണിമുകുന്ദൻ ഇടനാഗാന ചെയ്യാൻ കാരണം . അയ്യപ്പനെ വിറ്റ് കാശുണ്ടാക്കി എന്ന് വരെ പറഞ്ഞിട്ടാണ് പ്രതികരിച്ചത്.

എന്നാൽ തൻ്റെ ഭാഗത്തുനിന്നും യാതൊരുവിധത്തിലുള്ള തെറ്റും സംഭവിച്ചിട്ടില്ല എന്നും ഫോൺ സംഭാഷണം കഴിഞ്ഞതിനുശേഷം ഒരു 15 മിനിറ്റിനുള്ളിൽ തന്നെ അദ്ദേഹത്തെ വിളിച്ച് ഞാൻ മാപ്പ് പറയുകയും ചെയ്തിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. എന്തും പറയുവാനുള്ള അവകാശം ഉണ്ടെന്നു കരുതി വീട്ടുകാരെയൊക്കെ തെറി വിളിച്ചാൽ പ്രതികരിക്കാതിരിക്കാൻ പറ്റില്ല. അങ്ങിനെ പ്രതികരിച്ചാൽ തന്നെ ഒരു മകൻ്റെ വിഷമമായിട്ടോ അതോ ഉണ്ണി മുകുന്ദൻ്റെ അഹങ്കാരമായോ കാണാമെന്നും പറഞ്ഞു.

 

 

 

Continue Reading

Latest News

Trending