മലയാളത്തിന്റെ അനശ്വര നടന്‍ ജയന്റെ വിയോഗ ശേഷം സിനിമാ ലോകത്ത് ഒരു പകരക്കാരൻ എന്നോണമെത്തിയ നടനാണ് ഭീമന്‍ രഘു. നായക വേഷത്തിലും അതെ പോലെ തന്നെ വില്ലൻ വേഷത്തിലും ഒരേ പോലെ തിളങ്ങിയ താരം ഹാസ്യത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. അതെ പോലെ ഇടയ്ക്ക് രാഷ്ട്രീയത്തിലും താരം ചുവട് വെച്ചിരുന്നു. സിനിമാ രംഗത്ത് വളരെ സജീവമായ നടന്‍ ഭീമന്‍ രഘു, താരത്തിന്റെ വിവാഹ ശേഷമുള്ള അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു പ്രമുഖ അഭിമുഖത്തില്‍ താരം പങ്കുവെച്ച രസകരമായ അനുഭവം ഇങ്ങനെയാണ്.

Bheeman Raghu.family
“പോലീസ് സര്‍വീസില്‍ പ്രവേശിച്ച സമയത്തായിരുന്നു എന്റെ വിവാഹം. ഞാന്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സമയം. ലാസ്റ്റ് ഫ്‌ളൈറ്റുകൂടി പോയിക്കഴിഞ്ഞ ശേഷമാണ് ഞാന്‍ വീട്ടിലേക്കു പോകുന്നത്. വീട്ടില്‍ ചെന്നതിന് ശേഷം ഭാര്യയുമായി ഒരു സിനിമ കാണാന്‍ തീയേറ്ററില്‍ പോയി. ഹിന്ദി, തമിഴ് സിനിമകള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഞാന്‍ ആസ്വദിച്ച് കാണും. സുധ തിയേറ്ററില്‍ക്കിടന്ന് സുഖമായി ഉറങ്ങും. അതാണ് പതിവ്.അങ്ങനെ ഒരിക്കല്‍ സിനിമ കണ്ട് ഇറങ്ങി ക്വാര്‍ട്ടേഴ്‌സിലേക്ക് വരുന്നവഴിയില്‍ ഞാന്‍ ഓരോ കാര്യങ്ങള്‍ അവളോട് പറയുകയായിരുന്നു.

Bheeman Raghu4
പക്ഷേ തിരിച്ച് മറുപടിയൊന്നും കിട്ടുന്നില്ല. വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ എന്റെ പിറകില്‍ ചാരിക്കിടന്ന് ഉറങ്ങുകയാണ്. തട്ടിവിളിച്ചപ്പോള്‍ ഉറക്കച്ചടവില്‍നിന്നും അവള്‍ എഴുന്നേറ്റു. ബുള്ളറ്റില്‍ യാത്രചെയ്യുമ്ബോള്‍ പിറകിലിരിക്കുന്ന ആള്‍ ഉറങ്ങിയാല്‍ എന്തൊക്കെ അപകടങ്ങള്‍ വരുമെന്നറിയാമോ എന്ന ചോദ്യത്തിന് അവള്‍ നല്‍കിയ മറുപടി എന്താണെന്നോ? ‘ഇന്ന് മാത്രമല്ലല്ലോ, എപ്പോഴും ഇങ്ങനെയല്ലേ വരുന്നത്!’ എന്നായിരുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയി. ഒടുവില്‍ ഒരു സൂത്രം കിട്ടി.സിനിമ കണ്ടിറങ്ങിവന്ന് ബുള്ളറ്റില്‍ ഇരിക്കു കട്ടിയുള്ള തുണികൊണ്ട് അവളെ ചേര്‍ത്ത് ഞാന്‍ വയറില്‍കെട്ടി വയ്ക്കും. അപ്പോള്‍പ്പിന്നെ വീടുവരെ സുരക്ഷിതമായി അവിടെത്തന്നെ ഇരുന്നോളും “
