മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിനിമ ജീവിതത്തിന്റെ അൻപത് വര്ഷം തികഞ്ഞിരിക്കുകയാണ്, കോവിഡ് കാലം ആയതിനാൽ തന്റെ സിനിമയിലെ അൻപത് വര്ഷം പൂർത്തിയാക്കിയ ആഘോഷം ഒഴിവാക്കണം എന്ന് മമ്മൂട്ടി സർക്കാരിനെ അറിയിച്ചിരുന്നു, ജങ്ങളുടെ പണം ചിലവാക്കിയുള്ള ആഘോഷം ഈ അവസരത്തിൽ വേണ്ട എന്നാണ് മമ്മൂട്ടി പറഞ്ഞത്, ഇപ്പോൾ മമ്മൂട്ടിയെ അഭിനന്ദിച്ച് കൊണ്ട് ബാദുഷ എഴുതിയ പോസ്റ്റാണ് ശ്രദ്ധ നെടുന്നത്.

ഇന്ന് മനസിന് ഏറെ കുളിർമയും സന്തോഷവും നൽകുന്ന ഒരു സംഭവമുണ്ടായി. ഞാനും ആന്റോ ചേട്ടനും ( ആൻ്റോ ജോസഫ് ) പതിവു പോലെ വൈകിട്ട് മമ്മുക്കയുടെ വീട്ടിൽ പോയി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മമ്മുക്കയ്ക്ക് ഒരു ഫോൺ വിളി എത്തുന്നത്. ഫോണിൻ്റെ അങ്ങേ തലയ്ക്കൽ ബഹുമാനപ്പെട്ട സാംസ്കാരിക മന്ത്രി സജി ചെറിയാൻ സാർ ആയിരുന്നു അത്.

മമ്മുക്ക സിനിമയിൽ എത്തിയതിൻ്റെ 50-ാം വർഷത്തിൽ സർക്കാർ വലിയ ഒരു ആദരവ് നൽകുന്നത് സംബസിച്ച് പറയാനായിരുന്നു മന്ത്രി വിളിച്ചത്. എന്നാൽ മമ്മൂട്ടിയുടെ മറുപടിയാണ് എന്നെ സന്തോഷവാനാക്കിയത്. ജനങ്ങളുടെ പണം മുടക്കിയുള്ള വലിയ ആദരവ് എനിക്കു വേണ്ട, നിങ്ങൾ തീരുമാനിച്ച സ്ഥിതിക്ക് വളരെ ലളിതമായ രീതിയിൽ സ്വീകരിക്കാം എന്നായിരുന്നു മറുപടി. ഈ കൊവിഡ് കാലത്ത് മമ്മൂക്ക കാണിക്കുന്ന ശ്രദ്ധയിൽ അദ്ദേഹത്തോട് വലിയ ആദരവ് തോന്നുന്നു. മമ്മുക്കയ്ക്ക് സല്യൂട്ട്. എന്നാണ് ബാദുഷ കുറിച്ചത്

instagram likes kaufen