Connect with us

സിനിമ വാർത്തകൾ

9 വർഷം മുൻപ് ഈ നേരത്ത് ഞങ്ങൾ, വിയർത്ത് കുളിച്ചിട്ടും എക്സ്പ്രഷൻ വാരി വിതറി കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ സ്വന്തം കല്യാണത്തിന്റെ സദ്യയുണ്ണുകയോ ആയിരുന്നിരിക്കണം

Published

on

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അശ്വതി, അശ്വതി ശ്രീകാന്ത്, ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അശ്വതിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അവതാരകയായും അഭിനേത്രിയായുമെല്ലാം അശ്വതി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. താരത്തിന്റെ നിലപാടുകള്‍ക്കും തുറന്ന എഴുത്തുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ നല്ല സ്വീകാര്യത ലഭിക്കാറുണ്ട്. സാമൂഹിക വിഷയങ്ങളില്‍ ശക്തമായി തന്നെ അശ്വതി അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അശ്വതി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, മിക്കപ്പോഴും തന്റെ പുതിയ ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് അശ്വതി പങ്കുവെച്ച ഒരു പോസ്റ്റാണ്.

തന്റെ വിവാഹ വാർഷിക ദിനത്തിനോട് അനുബന്ധിച്ചാണ് താരം മനോഹരമായ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 9 വർഷം മുൻപ് ഈ നേരത്ത് ഞങ്ങൾ, വിയർത്ത് കുളിച്ചിട്ടും എക്സ്പ്രഷൻ വാരി വിതറി കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ സ്വന്തം കല്യാണത്തിന്റെ സദ്യയുണ്ണുകയോ ആയിരുന്നിരിക്കണം. സ്റ്റേജ് ഡെക്കറേറ്റ് ചെയ്ത് കുളമാക്കിയവനെ കൈയ്യിൽ കിട്ടിയാൽ ശരിയാക്കുമെന്ന് ശ്രീ പലവട്ടം എന്റെ ചെവിയിൽ പറഞ്ഞത് കണ്ട വീഡിയോ ഗ്രാഫർ ഈ രംഗത്ത് ‘ഇത്തിരി നാണം പെണ്ണിൻ കവിളിന്’ എന്ന പാട്ടു ചേരുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കും.

കാറിൽ കയറിയാലുടനെ നേരത്തെ വാങ്ങി വച്ച മൈഗ്രേയ്‌നിന്റെ ഗുളിക കഴിക്കണം എന്ന് ഞാൻ ഓർക്കുകയായിരുന്നിരിക്കണം. 9 വർഷത്തിനിപ്പുറം ഇപ്പോൾ കെട്ടിയോൻ ഉച്ചയ്ക്ക് വറുക്കാനുള്ള മത്തിയ്ക്ക് മുളക് പുരട്ടുന്നു, ഉപ്പ് നീയിട്ടാലേ ശരിയാകുവെന്ന് പറഞ്ഞ് ഗർഭം മുതലെടുത്ത് മൊബൈലിൽ കുത്തിക്കൊണ്ട് സെറ്റിയിൽ ഇരിക്കുന്ന എന്നെ നീട്ടി വിളിക്കുന്നു. ഈ പോസ്റ്റ് ഇട്ടിട്ട് വേണം പോയി ഉപ്പിടാൻ. ജീവിതമല്ലേ. പാകം തെറ്റാതെ നോക്കേണ്ടത് രണ്ട് പേരുടെയും കൂട്ട് ഉത്തരവാദിത്വം ആണല്ലോ, ഹാപ്പി ആനിവേഴ്സറി റ്റു അസ് എന്നുമായിരുന്നു അശ്വതി കുറിച്ചത്.

Advertisement

സിനിമ വാർത്തകൾ

വാണി ജയറാം അന്തരിച്ചു  കണ്ണീരോട് സംഗീത ലോകം…

Published

on

അഞ്ച്  പതിറ്റാണ്ടുകൾ പിന്നിട്ട ഗായിക വാണി ജയറാമിന് ആദരാഞ്ജലികൾ. ചെന്നൈയിലെ നുങ്കമ്പാക്കത്തെ ഹാഡോസ് വീട്ടിൽ വച്ചാണ് മരിച്ചത്.78 വയസ്സായിരുന്നു ഗായികയ്ക്.  എന്നാൽ 1971ൽ തുടങ്ങിയ  സംഗീത ജീവിതമാണ്.തിനായിരത്തിലധികം ഗാനങ്ങൾ റെക്കോർഡുചെയ്‌ത് ആയിരത്തിലധികം ഇന്ത്യൻ സിനിമകൾക്ക്  പ്ലേബാക്ക് ചെയിത ഗായികയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സോളോ കച്ചേരികളിലും താരം പങ്കെടുത്തു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ മൂന്ന് തവണ നേടിയ ഗായിക.

എന്നാൽ  1973-ൽ സ്വപ്‌നം എന്ന ചിത്രത്തിന് വേണ്ടി സലിൽ ചൗധരി ഈണമിട്ട “സൗരായുധത്തിൽ വിടർന്നൊരു” എന്ന സോളോ ഗാനം റെക്കോർഡ് ചെയ്തുകൊണ്ടാണ് വാണി ജയറാം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, മറാത്തി, ഒഡിയ, ഗുജറാത്തി, ഹരിയാൻവി, ആസാമീസ്, തുളു, ബംഗാളി ഭാഷകൾ എന്നിങ്ങനെ നിരവധി ഇന്ത്യൻ ഭാഷകളിൽ ആലപിച്ചു വാണി.എന്നാൽ മലയാളത്തിലെ വാണിയുടെ മിക്ക യുഗ്മഗാനങ്ങളും കെ.ജെ.യേശുദാസിനും പി.ജയചന്ദ്രനുമൊപ്പമാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്.

Continue Reading

Latest News

Trending