വളരെ കുറച്ച് സമയം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവിൽ കൂടിയാണ് ആര്യ പ്രമുഖയായത്. അത് കൊണ്ട് തന്നെ താരത്തെ ബഡായ് ആര്യ എന്നാണ് അറിയപ്പെടുന്നതും. ബിഗ്‌ബോസിൽ എത്തിയപ്പോൾ ആര്യ തന്റെ കുടുംബജീവിതത്തെ കുറിച്ച്പറഞ്ഞിരുന്നു, അതിൽ 85ശതമാനം തെറ്റും തന്റെ ഭാഗത്തായിരുന്നു എന്നാണ് ആര്യ പറഞ്ഞത്. നടി അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലന്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. അവതാരകയായും നടിയായുമെല്ലാം തിളങ്ങുന്നതിന്റെ ഇടയിൽ ആണ് താരം ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയത്. ബിഗ്‌ബോസിൽ എത്തിയപ്പോൾ താരത്തെ എല്ലാവരും കൂടുതൽ മനസ്സിലാക്കി. ആര്യയെ പോലെ തന്നെ മകള്‍ റോയയും ഇപ്പോള്‍ കുഞ്ഞ് സെലിബ്രിറ്റിയാണ്. ആര്യ ബിഗ് ബോസില്‍ ആയിരിക്കവേ റോയയുടെ പിറന്നാള്‍ വലിയ ആഘോഷമാക്കിയിരുന്നു. അന്നും മകള്‍ ആര്യയുടെ ഭര്‍ത്താവ് രോഹിത്തിനൊപ്പമായിരുന്നു.
ബിഗ്‌ബോസിൽ വെച്ച് താരം തനിക്ക് ഒരു പ്രണയം ഉണ്ടെന്ന് പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ അത് തകർന്നു എന്ന് പറയുകയാണ് ആര്യ, ഞാന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ കണ്ട ആളല്ല, തിരിച്ച് വന്നപ്പോള്‍ കണ്ടത്. ഞാന്‍ ആളെ പറയുന്നില്ല. പെട്ടെന്ന് ആളുടെ മനസ് മാറി. ഒരു കമ്മിറ്റ്‌മെന്റിന് താല്‍പര്യമില്ലെന്നും സിംഗിള്‍ ലൈഫില്‍ മുന്നോട്ട് പോകാനാണ് ഇഷ്ടമെന്നും പറഞ്ഞു. ഫോഴ്‌സ് ചെയ്യാന്‍ എനിക്കും സാധിക്കില്ലല്ലോ. ഒന്നര രണ്ട് വര്‍ഷമായി ഞാന്‍ ഡിപ്രഷനില്‍ ആയിരുന്നു. ബിഗ് ബോസ് കഴിഞ്ഞിറങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ ഞാന്‍ ഡൗണ്‍ ആയി. അന്നേരം തന്നെ മാറ്റങ്ങള്‍ എനിക്ക് മനസിലായി തുടങ്ങി.പിന്നെ വളരെ ഓപ്പണ്‍ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു. മോളും പുള്ളിയുമായി ഭയങ്കര അറ്റാച്ചഡ് ആയിരുന്നു. അവള്‍ക്കും അതൊരു ഷോക്കായി. ഇപ്പോള്‍ അവളെ എല്ലാം പറഞ്ഞ് മനസിലാക്കി. എന്നാണ് ആര്യ പറയുന്നത്
