കല്‍ക്കിക്ക് ശേഷം ടൊവിനോ തോമസ് വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. പൊലീസ് വേഷത്തില്‍ തിരിഞ്ഞുനില്‍ക്കുന്ന ടൊവിനോയാണ് പോസ്റ്ററിലുള്ളത്. ഡാര്‍ക്ക് ഷേഡിലുള്ള പോസ്റ്ററില്‍ തിരിഞ്ഞ് നില്‍ക്കുന്ന രണ്ട് പെണ്‍കുട്ടികളേയും ചെറുതായി കാണാം.നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ത്രില്ലര്‍ ചിത്രത്തില്‍ ടൊവിനോ തോമസ് നായകനാകുന്നു. അന്വേഷണങ്ങളുടെ കഥയല്ല. അന്വേഷണകരുടെ കഥ എന്നതാണ് ടാഗ് ലൈന്‍. 90 കളുടെ പശ്ചാത്തലത്തില്‍ പറയുന്ന ഈ തില്ലര്‍ ചിത്രത്തിന്റെ രചന ജിനു വി. എബ്രഹാമിന്റേതാണ്. തെന്നിന്ത്യയുടെ പ്രഗത്ഭ സംഗീത സംവിധായകനായ സന്തോഷ് നാരായണന്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലേക്കും എത്തുന്നു.

എന്നാൽ ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സൈജു ശ്രീധരനാണ്. മോഹന്‍ദാസ് കലാസംവിധാനവും സമീറാ സനീഷ് വസ്ത്രാലങ്കാരവും സജി കാട്ടാക്കട മേക്കപ്പും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പനയാണ്. തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. പി.ആര്‍.ഒ. മഞ്ജു ഗോപിനാഥ്. ടൊവിനോയ്‌ക്കൊപ്പം പ്രഗത്ഭരായ അറുപതോളം അഭിനേതാക്കളും ഈ ചിത്രത്തില്‍ അണിനിരക്കും.തല്ലുമാലയാണ് ഉടന്‍ പുറത്തിറങ്ങുന്ന ടൊവിനോയുടെ ചിത്രം. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക.സ്വദേശിയും പ്രശസ്‍ത മോഡലുമായ ആദ്യ പ്രസാദ് ആണ് ചിത്രത്തില്‍ ടൊവീനോയുടെ നായികയാവുന്നത്.