മലയാള സിനിമയിലെ ഹാസ്യ നടനായ ഇന്ദ്രൻസ് ഇപ്പോൾ കുറച്ചു സിനിമകളിലായി അദ്ദേഹം നല്ല നല്ല വേഷങ്ങൾ ചെയ്യ്തു പ്രേക്ഷകരുടെ കയ്യടികൾ നേടിയെടുക്കുകയാണ്. ഉടൽ, ഹോം എന്നി ചിത്രങ്ങളിൽ അദ്ദേഹം മികച്ച അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇപ്പോൾ അദ്ദേഹം എങ്ങനെയാണ് സിനിമയിൽ എത്തിയതെന്നും, തനിക്കു ഇന്ദ്രൻസ് എന്ന പേര് വന്നെതെന്നും പറയുകയാണ് ഫ്ളവർസ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിലൂടെ. ആദ്യം താനൊരു തയ്യൽക്കാരൻ ആയിരുന്നു അതിനു ശേഷം സിനിമയിലെ വസ്ത്രലങ്കാരം, പിന്നീട് നടൻ എന്നി മേഖലകളിൽ സ്ഥാനം പിടിച്ചിരുന്നു. ഇന്ദ്രൻസിന്റെ യെതാർത്ഥ പേര് സുരേന്ദ്രൻ കൊച്ചു വേലു എന്നാണ്.


അന്ന് തനിക്കൊരു തയ്യൽക്കട ഉണ്ടായിരുന്നു അതിന്റെ പേര് ഇന്ദ്രൻ എന്നായിരുന്നു. അതെനിക്കു ‘അമ്മ ചിട്ടിപിടിച്ചു ഉണ്ടാക്കി തന്ന കട ആയിരുന്നു, അന്ന് ഞാൻ അമ്മയോട് വാക്ക് പറഞ്ഞിരുന്നു ഈ കട ഞാൻ നേരാവണ്ണം നോക്കിക്കൊള്ളാംമെന്നു. കാരണം ഇതിനു മുൻപ് രണ്ടു ഷോപ് ഞാൻ നാടകം, സിനിമ എന്നൊക്കെ പറഞ്ഞു നഷ്ട്ടപെടുത്തിയിരുന്നു നടൻ പറയുന്നു. പത്മരാജൻ സിനിമകളിൽ അഭിയിച്ച സമയത്തു അദ്ദേഹം ആയിരുന്നു സുരേന്ദ്രൻ എന്ന എന്റെ പേര് മാറ്റി ഇന്ദ്രൻസ് എന്നാക്കിയത് എന്നും നടൻ പറയുന്നു


തനറെ അമ്മാവന്റെ കൂടെ ആയിരുന്നു തയ്യൽ പഠിക്കാൻ ചേർന്നത് അന്ന് കടയിൽ വരുന്നവർ എന്റെ ശരീരം കണ്ടു കളിയ്ക്കുമായിരുന്നു ഈ കളിയാക്കൽ കേട്ട് ഞാൻ ജിമ്മിൽ പോകുകയും ചെയ്യുമായിരുന്നു. എന്നാൽ തന്റെ ശരീരം കൊണ്ട് സിനിമകളിൽ എനിക്ക് പ്രയോജനം മാത്രമേ ഉണ്ടായിട്ടുള്ളൂ ഇന്ദ്രൻസ് പറയുന്നു.