മലയാള സിനിമയിലെ ചിരിനാദം ഇനിയും ഉണ്ടാകില്ല, നടൻ ഇന്നസെന്റ്( 75) അന്തരിച്ചു. അസുഖത്തെ തുടർന്ന് കുറച്ചു ദിവസങ്ങൾ കൊണ്ട് കൊച്ചിയിലെ ഒരു സ്വാകാര്യ ആശുപത്രിയിൽ ചികത്സയിൽ കഴിയുക ആയിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം രാത്രി  സ്ഥിതി വഷളാകുകയും അന്ത്യം സംഭവിക്കുകയും ചെയ്യ്തു, അർബുദ രോഗത്തെ തുടർന്നുള്ള അസുഖം മൂലം ആണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. അർബുദത്തിന് മുൻപും താരം ചികത്സയിൽ കഴിയുകയും, അതിനെ അതിജീവിച്ചു തിരിച്ചു വരുകയു൦ ചെയ്യ്തിരുന്നു.

നർമത്തിന്റെ ശാലീനത നിറഞ്ഞു അദ്ദേഹം സിനിമയിൽ മൂന്നു പതിറ്റാണ്ടോളം അഭിനയിച്ചു കഴിഞ്ഞിരുന്നു.  18  വര്ഷം കൊണ്ട് താര സംഘടനയായ അമ്മയുടെ  പ്രിസിഡന്റ് ആയി തുടരുകയും ചെയ്യ്തു. 600 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്യ്തിരുന്നു. ചിത്രശാല എന്ന ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹം ആദ്യം സിനിമയിൽ എത്തിയിരുന്നത്.

അദ്ദേഹം ചാലക്കുടിയിൽ നിന്നുള്ള ലോകസഭാംഗം കൂടിയായിരുന്നു, ക്യാൻസർ എന്ന രോഗത്തിന് മുൻപും അദ്ദേഹം ചികത്സയിൽ കഴിഞ്ഞിരുന്നു, അതിനെ നിഷ്പ്രയാസം ഇല്ലാതാക്കി മുൻപോട്ടു വന്ന ഒരു ജനനായകൻ കൂടി ആയിരുന്നു അദ്ദേഹം. അർബുദ അതിജീവനത്തെ കുറിച്ചുള്ള ഒരു പുസ്തകവും അദ്ദേഹം അവലോകനം ചെയ്യ്തിരുന്നു ക്യാൻസർ വാർഡിലെ ചിരി , അതായിരുന്നു ആ പുസ്തകം, ഇപ്പോൾ  ആ ചിരി തന്നെയാണ് ഇന്ന് മലയാളി പ്രേക്ഷകർക്ക്‌ നഷ്ട്ടമായിരിക്കുന്നത്. താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നിരവധി സഹതാരങ്ങളും, ആരാധകരും എത്തിയിരിക്കുകയാണ് ഇതിനോടകം തന്നെ. ‘മലയാള സിനിമയുടെ ആ ജനനായകനെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ’.