ഏഴുവർഷത്തെ പ്രണയത്തിനു ശേഷം നയൻതാരയും, വിഘ്‌നേഷ് ശിവനും കഴിഞ്ഞ ദിവസം വിവാഹിതരായി എന്ന വാർത്തകൾ പുറത്തു വന്നിരുന്നു.മഹാബലിപുരം ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ വെച്ചയിരുന്നു വിവാഹം,രജനി കാന്ത്, ദിലീപ്, ഷാരൂഖ് ഖാൻ, വിജയ് സേതുപതി, കാർത്തി, രാധിക ശരത്കുമാർ, വസന്ത് രവി, അറ്റ്ലി തുടങ്ങിയ താരനിരകൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. കൂടാതെ നയൻസിന്റെ ആദ്യ മലയാള സിനിമ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായ ‘മനസിനക്കരെ’എന്ന ചിത്രം ആയിരുന്നു,ആ ചിത്രത്തിലൂടെ ഡയാന കുര്യൻ എന്ന തന്റെ പേര് മാറ്റി സത്യൻ അന്തിക്കാട് നയൻതാര എന്ന് പേര് നൽകിയത്.


നയൻതാര വിഘ്‌നേഷ് വിവാഹത്തിൽ സത്യൻ അന്തിക്കാട് ആയിരുന്നു മുഖ്യാതിഥി. വിവാഹത്തലേന് തന്നെ നയൻസിന്റെ ക്ഷണം സ്വീകരിച്ചു അദ്ദേഹം എത്തിയിരുന്നു. വിവാഹ ദിനത്തിലും സത്യൻഅന്തിക്കടിന്റെ സാനിധ്യം ഉണ്ടായിരുന്നു. എന്നാൽ അദേഹത്തിന്റെ ചിത്രങ്ങൾ ഒന്നും തന്നെ വിവാഹ ചിത്രങ്ങളിൽ ഇല്ലായിരുന്നു അതുകൊണ്ടു അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല എന്നുള്ള വാർത്തകളും പുറത്തു വന്നിരുന്നു. കൂടാതെ വിവാഹത്തിന് എത്തിയ മലയാള താരം ദിലീപ് ആയിരുന്നു.


‘നാനും റൗഡി താൻ’എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇരുവരും കണ്ടു മുട്ടുന്നതും, പ്രണയത്തിൽ ആകുന്നതും. ആറുവര്ഷത്തിനു ശേഷം  ഇരുവരും വിവാഹിതരാകുന്നതും. അഴകിയ റാണി മാതിരി അണിഞ്ഞൊരുങ്ങിയാണ് നയൻസ് വിവാഹമണ്ഡപത്തിലേക്കു കടന്നു വന്നത്, വിഘ്‌നേഷ് ശിവൻ ഒരു തമിഴ് മണവാളൻ സ്റ്റൈലിൽ ആയിരുന്നു കടന്ന് വന്നത്, ഇരുവരുടയും വിവാഹ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഇടം പിടിച്ചിരിക്കുന്നത് .