തിലകൻ  ഇന്നും മലയാള സിനിമയിൽ നിന്നും മണ്മറഞ്ഞു പോയ നടൻ ആണെങ്കിലും അദ്ദേഹത്തിന്റെ മക്കൾ ഇന്നും മലയാളസിനിമയിൽ സജീവമാണ്.തന്റെ  ശബ്ദം കൊണ്ട് നിരവധി താരങ്ങൾക്ക് പ്രയോജനം ഉണ്ടായ നടൻ ആണ്  ഷോബി തിലകൻ. ഇപ്പോൾ താരം ഒരു അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെധ ആകുന്നത്. തന്റെ കുട്ടികാലം വളരെ ദാരിദ്ര്യം നിറഞ്ഞതായിരുന്നു ഷോബി പറയുന്നു.

ഞങ്ങൾക്ക്ആ രുമില്ലാത്ത അവസ്ഥ വരെ ഉണ്ടായിരുന്നു. ഞങ്ങളെ പഠിപ്പിക്കാനും , വളർത്താനും താല്പര്യമുള്ളവർ ആരും ചുറ്റിൽ ഉണ്ടായിരുന്നില്ല. ഞാൻ നേഴ്സറി പഠിക്കുന്ന സമയത്തു അച്ഛനും,അമ്മയും വേര്പിരിഞ്ഞിരുന്നു. ഞാൻ അതുകൊണ്ടു അമ്മയുടെ വീട്ടിൽ നിന്നായിരുന്നു വളർന്നത് . അമ്മയ്ക്കൊപ്പമാണ് ജീവിച്ചത്. അമ്മ നാടകവുമായി ബന്ധപ്പെട്ട് പോയിരുന്നു. എന്നെ നിയന്ത്രിക്കാനും ആരും ഉണ്ടായിരുന്നില്ല,അങ്ങനെ ആയിരുന്നു എന്റെ ജീവിതം നടൻ പറയുന്നു, പത്താം ക്ലാസ്സു വരെ വളരെയധികം കഷ്ട്ടപെട്ടിരുന്നു.
എട്ടാം ക്ലാസ് കഴിഞ്ഞിട്ടാണ് അച്ഛന്റെ അടുത്ത് വരുന്നത്. അതുവരെ അച്ഛനെ കണ്ടിട്ട് പോലുമില്ല. അച്ഛന്റെ കൂടെ ഷമ്മി ചേട്ടനൊക്കെയാണ് ഉണ്ടായിരുന്നത്. ഞാനും മൂത്തചേട്ടനുമാണ് അമ്മയുടെ വീട്ടിൽ വളർന്നത്.സത്യത്തിൽ കുട്ടികാലം വളരെ ഞങ്ങൾക്ക് വളരെ നിരാശ ആയിരുന്നു തന്നത് ഷോബി തിലകൻ പറയുന്നു. അച്ഛനെ കുറിച്ച് താരം പറയുന്നത് നടൻ തിലകന്റെ മകൻ എന്ന ലേബലിൽ പറയുന്നത് അഭിമാനം തന്നെയാണ്. അച്ഛൻ എന്റെ റോൾ മോഡൽ തന്നെയാണ്.