കുറച്ചു സിനിമകളിൽ അഭിനയിച്ചു പിന്നീട് സിനിമകൾ ഒന്നുമില്ലാതെ നില്കുന്ന നിരവധി നടിമാർ ഇന്നും അണിയറയിൽ ജീവിച്ചിരിപ്പുണ്ട്, അതുപോലെ ഒരു സിനിമയിൽ അഭിനയിച്ചു പിന്നീട് കലാരംഗത്തു നിന്നും മാറി നിന്ന നടിയാണ് ‘പകൽ പൂരം ‘ എന്ന ചിത്രത്തിലെ അനാമികയായി വന്ന കവിത ജോസ്. ഗൗരി ദാസനായി മുകേഷ് അഭിനയിച്ച ഈ ചിത്രത്തിൽ അനാമിക എന്ന കഥാപാത്രം ആയിട്ടാണ് കവിത എത്തിയത്. പകല്‍പ്പൂരത്തിലെ നായിക എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് ഓര്‍മ്മകിട്ടുകയും ചെയ്യും. പ്രേക്ഷകര്‍ ഏറ്റെടുത്ത പകല്‍പ്പൂരം സിനിമയ്ക്ക് ശേഷം മറ്റൊരു സിനിമയിലും കവിത ജോസ് അഭിനയിച്ചില്ല എന്നതാണ് പ്രത്യേകത . എന്നാല്‍ അനാമിക എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ കവിത ജോസിനെ ഓര്‍ത്തിരിക്കുകയും ചെയ്യുന്നുണ്ട്.


ചിത്രത്തിൽ അനാമിക എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച താരം ആ ഒരു ഒറ്റ വേഷം കൊണ്ട് തന്നെ പ്രേക്ഷക മനസിൽ ഒരുപാടു ശ്രെദ്ധേയം ആക്കിയിരുന്നു. കുട്ടിക്കാലത്തു തന്നെ കലാപ്രവർത്തനങ്ങളിൽ വളരെ സജീവം ആയിരുന്നു കവിത ജോസ്. നൃത്തത്തിൽ മാത്രമല്ല നല്ല കതകളും എഴുതുമായിരുന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് പകൽ പൂരത്തിൽ അവസര൦ താരത്തിന് ലഭിച്ചിരുന്നത്. പഠനത്തിൽ ശ്രെദ്ധിച്ച നടി പിന്നീട് സിനിമകളിൽ ഒന്നും അഭിനയിച്ചിരുന്നില്ല. ഇപ്പോൾ കവിത ഒരു ഡോക്ടർ കൂടിയാണ്. താരത്തിന്റെ ഭർത്താവ് റോഷൻ ബിജിലി ഒരു ഡോക്ടറും, നടനുമാണ്.


മലയാളി പ്രേക്ഷകർ ഇഷ്ട്ടപെട്ട സിനിമകളിൽ ബാലതാരമായി എത്തിയിട്ടുള്ള് നടൻ ആയിരുന്നു റോഷൻ റോഷന്‍ ബിജ്‌ലി. സർഗം എന്ന സിനിമയിൽ മനോജ് കെ ജയന്റെ ചെറുപ്പുകാലം അഭിനയിച്ചത് റോഷൻ ആയിരുന്നു. വടക്കന്‍ വീരഗാഥ സിനിമയില്‍ സുരേഷ് ഗോപി അവതരിപ്പിച്ച ആരോമല്‍ ചേകവര്‍ എന്ന കഥാപാത്രത്തിന്റേയും ബാല്യകാലം നടന്‍ അവതരിപ്പിച്ചു. മയൂഖം, ക്ലാസ്‌മേറ്റ്‌സ് തുടങ്ങിയ സിനിമകളിലും പിന്നീട് റോഷന്‍ ബിജ്‌ലി അഭിനയിച്ചു. റോഷന്‍ ബിജ്‌ലി കവിത ജോസ് ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളാണ്.