മലയാള സിനിമയെ ത്രില്ലടിപ്പിക്കാൻ വേണ്ടി മെയ് ഒന്നാം തീയതി എത്തുന്ന ചിത്രം ആണ് ‘സി ബി ഐ 5 ദി ബ്രെയിൻ’ ,ഈ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയാണ് നായകനായി എത്തുന്നത്. ഒരു സി ബി ഐ ഡയറികുറിപ്പ്, നേരറിയാൻ സി ബി ഐ, ജാഗ്രത, സേതു രാമയ്യർ സി ബി ഐ എന്നി ചിത്രങ്ങൾക്ക് ശേഷ൦ അഞ്ചമത്തെ ചിത്രമായ സി ബി ഐ 5 ദി ബ്രെയിൻ ഇനിയും പുറത്തുവരാൻ പോകുന്ന ചിത്രം. ചിത്രം രചിച്ചത് എസ് എൻ സ്വാമിയും, കെ മധു സംവിധാനവു൦ ചിത്രത്തിന്റെ ടീസറും, ട്രെയിലറും എല്ലാം തന്നെ പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയിരുന്നു.


അതുപ്പോലെ ഈ ചിത്രത്തിൽ ശ്രെധേയമായ ഒരു കൊലപാതക രീതിയായിരുന്നു ബാസ്കറ്റ് കില്ലിംഗ് . ആ കൊലപതാക രീതിയെ കുറിച്ചു പറയുകയാണ് എസ് എൻ സ്വാമി. എന്നാൽ പ്രേഷകരുടെ ഒരു സംശയം ആണ് എന്താണ് ബാസ്കറ്റ് കിലിങ്? ഇപ്പോൾ അതിനുള്ള ഉത്തരം അദ്ദേഹം തന്നെ പറയുകയാണ് . ഈ വാക്ക് എസ് എൻ സ്വാമി തന്നെ കണ്ടുപിടിച്ചതാണ് ഇത് ഗൂഗിളിൽ പോയി ത[പ്പിയാലൊന്നും കിട്ടില്ല എന്നും അദ്ദേഹം പറയുന്നു.


എന്നാൽ ചില പ്രേക്ഷകർ പറയുന്നു കൂടത്തായി എന്ന കൊലപാതകവുമായി ബന്ധം ഉണ്ടെന്നു എന്നാൽ അത് ശെരിയല്ല. അതില്കൂടുതൽ ഒന്നും അദ്ദേഹം വിട്ടു പറയുന്നില്ല. എന്തയാലും സിനിമ മെയ് ഒന്നിന് തീയറ്ററുകളിൽ എത്തുന്നുണ്ട് അപ്പോൾ കാണുമ്പൊൾ മനസിലാകും എന്താണ് ഈ ബാസ്കറ്റ് കില്ലിംഗ് അദ്ദേഹം പറഞ്ഞു.