ഒരു മൊബൈൽ ഷോപ്പിന്റെ ഉത്ഘാടനത്തിനെത്തിയ നടൻ ദിലീപ് പറഞ്ഞ വാക്കുകൾ വളരെ തമാശ നിറഞ്ഞ രീതിയിൽ ആയിരുന്നു. ദിലീപിന്റെ ഈ തമാശ എല്ലാവരിലും പൊട്ടിച്ചിരി ഉണർത്തിയിരുന്നു. ഇപ്പോൾ ഏറ്റവും കൂടുതൽ ഫോൺ വാങ്ങുന്ന ആൾ താൻ ആണെന്നും, എന്നാൽ ആ ഫോൺ വാങ്ങിച്ചു കഴിഞ്ഞാൽ ഉടൻ പോലീസുകാർ അതുകൊണ്ടു പോകുമെന്നും താരം പറയുന്നു. ഈ ഒരു അവസ്ഥ വളരെ മോശകരമെന്നും ആരാധകർ പറയുന്നു. താരത്തിനോടൊപ്പം ആ വേദിയിൽ നാദിർഷ, അരുൺഗോപി, ഷിയാസ് കരീം, ടിനി ടോം, നടി സാനിയ അയ്യപ്പൻ എന്നിവരും ഉണ്ടായിരുന്നു.

തന്നെ ഏതു സമയത്തും പുതിയ മൊബൈൽ ഷോപ്പുകാർ വിളിക്കും നല്ലൊരു മൊബൈൽ ഫോൺ എത്തിയിട്ടുണ്ടെന്നും പറഞ്ഞു. താൻ അങ്ങനെ ഏതു പുതിയ മൊബൈൽ വാങ്ങിച്ചാലും അത് ഉടൻ പോലീസുകാർ എടുത്തുകൊണ്ടു പോകും താരം ഒരു ചെറു പുഞ്ചിരിയോട് പറഞ്ഞു. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രൊ ഇറങ്ങിയപ്പോൾ എനിക്ക് തന്നിരുന്നു. അതും എന്റെ കയ്യിൽ നിന്ന് പോയി, അതുകൊണ്ടു ഈ തവണ ഞാൻ പ്രാര്ഥിച്ചാണ് എത്തിയത് ,ഇവർ ഈ തവണ ഐ ഫോൺ 14 തരുമെന്നു പറയുന്നു.
ഇനിയും അത് പോലീസുകാർ കൊണ്ടുപോകല്ലേ എന്ന ഒരു പ്രാർത്ഥന മാത്രമേ തനിക്കുള്ളൂ,. അതേസമയം, രാമലീലയ്‌ക്ക് ശേഷം വീണ്ടും അരുൺ ​ഗോപി ചിത്രത്തിൽ അഭിനയിക്കുകയാണ് ദിലീപ്. തെന്നിന്ത്യൻ താര സുന്ദരി തമന്നയാണ് ചിത്രത്തിലെ നായിക.