ബിഗ്‌ബോസിലെ വിന്നറായിരുന്ന ദില്ഷ, എന്നാൽ ഈ വിജയത്തിന് പിന്നിൽ നിരവധി  വിമർശനങ്ങൾ താരത്തിനും, കുടുംബത്തിനും അനുഭവിക്കേണ്ടി വന്നു. താൻ തന്റെ വിജയം ആഘോഷിക്കുന്നുണ്ടെങ്കിലും തനിക്കെതിരേ വന്ന വിമർശനങ്ങൾ തന്റെ മനസിനെ ഒരുപാടു തളർത്തുകയും ചെയ്യ്തു. തന്നോടുള്ള വിമർശനങ്ങൾ താൻ സഹിക്കും,എന്നാൽ തന്റെ കുടുംബത്തിനെ നേരെയും ഇപ്പോൾ സൈബർ ആക്രമണം ഉണ്ടായിരിക്കുകയാണ്,ഇതിനെതിരെ ഇപ്പോൾ ദില്ഷ പ്രതികരിച്ചു എത്തിയിരിക്കുകയാണ്.

തനിക്കെതിരെ വരുന്ന എല്ലാ ആക്രമണങ്ങളും താൻ സഹിക്കും തന്റെ കുടുംബത്തിന് നേരെ എത്തുന്നതൊന്നും താൻ സഹിക്കില്ല  ദില്ഷ പറഞ്ഞു. എന്റെ കുടുംബക്കാർ ഇവരോട്   എന്ത് തെറ്റാണു ചെയ്യ്തത്, സൈബർ അക്രമണങ്ങളിൽ ഒരാളുടെ  പ്രതിച്ഛായ തകർത്താൽ  മറ്റൊരാൾക്കു എന്ത് കിട്ടാൻ ആണ് എനിക്ക് അത് മനസിലാകുന്നില്ല, എന്നെ പിന്തുണച്ചവർ പോലും ഈ വിഷമങ്ങൾ നേരിടേണ്ടി വരുന്നു എന്നറിയുമ്പോൾ വളരെ സങ്കടം തോന്നുന്നു. അതുപോലെ [പല യു ടുബ് ചാനലകളിലും ഞാൻ അറിയാത്ത പല വ്യാജ വാർത്തകൾ കാണുമ്പോൾ അത്ഭുതപെടാറുണ്ട് ദില്ഷ പറഞ്ഞു.

രണ്ടുപേരെ പറ്റിച്ചാണ്‌  ഞാൻ സമ്മാന തുക വാങ്ങിയതെന്നും വാർത്തകൾ പ്രചരിക്കുന്നു, ഇ ആരോപണം കേട്ട് എനിക്ക് മതിയായി. എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആളുകൾക്ക് എന്റെ വിശദീകരണം വേണമെന്നില്ല എനിക്കറിയാം. ബിഗ് ബോസ്സിലെ വിന്നർ ഒരു സ്ത്രീ ആകണം എന്ന് എനിക്ക് തോന്നി അല്ലാതെ ഞാൻ ആകണമെന് കരുതില്ല. അവിടെ 100  ദിവസം പോലും നില്ക്കാൻ കഴിയുമെന്നു എനിക്ക് തോന്നിയിരുന്നില്ല, എനിക്ക് അറിയാം ഞാൻ അവിടുത്തെ മത്സരത്തിൽ എന്റെ കഴിവ് കൊണ്ട് ഞാൻ ജയിച്ചു ദില്ഷ പറഞ്ഞു.