രാജ്യത്തു രണ്ടായിരം രൂപയുടെ നോട്ടുകൾ പിൻവലിച്ചു.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം.സെപ്റ്റംബർ മുപ്പതുവരെ നോട്ടുകൾ മാറി എടുക്കാമെന്ന് ആർ.ബി.ഐ വ്യെക്ത മാക്കിയിട്ടുണ്ട്.
നിലവിൽ കൈവശമുള്ള രണ്ടായിരത്തിൻറെ നോട്ടുകൾ ഉപയോഗിക്കുന്നതിന് തടസമില്ലെന്നും അധികൃതർ അറിയിച്ചു.2000ത്തിന്റെ നോട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് നിര്‍ത്തണമെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്‌തു.
ഇരുപതിനായിരം രൂപ വരെയേ ബാങ്കിൽ നിന്നും മാറി എടുക്കാൻ സാധിക്കു.രണ്ടായിരത്തി പതിനെട്ടിന് ശേഷം രണ്ടായിരം രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല.നോട്ടുകൾ അച്ചടിച്ച ലക്ഷ്യം കൈവരിച്ചെന്നും ആർ.ബി.ഐ വ്യെക്തമാക്കി.
