‘ജവാനിൽ ഷാരൂഖ് ഖാൻ ആടിത്തകർത്ത സിന്ദാ ബന്ദാ എന്ന ഗാനത്തിന് മോഹൻലാൽ ഡാൻസ് ചെയ്യ്ത വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ വീഡിയോ കണ്ട് ഷാരൂഖ് ഖാൻ വരെ  വീഡിയോ എക്‌സിൽ റീ ട്വീറ്റ് ചെയ്യ്തിരുന്നു. ഇതിന് നന്ദി അറിയിച്ചു കൊണ്ട് മോഹൻലാലും എത്തി.താങ്കളെക്കാൾ നന്നായി ചെയ്യാൻ മറ്റാർക്കും കഴിയില്ല എന്ന് മോഹൻലാൽ കുറിച്ച്, ഈ ഗാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കിയതിന് മോഹൻലാൽ സാറിന് നന്ദി.

നിങ്ങൾ ചെയ്തതിന്റെ പാതിയെങ്കിലും നന്നായി ചെയ്തെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. വീട്ടിൽ ഒന്നിച്ചൊരു അത്താഴത്തിനായി ആഗ്രഹിക്കുന്നു,കാണാനായി കാത്തിരിക്കുകയാണ് എന്ന് ഷാരൂഖ് വീഡിയോയുടെ ഒപ്പം പങ്കുവച്ച പോസ്റ്റില്‍ പറയുന്നുണ്ട്.വനിത ഫിലിം അവാര്‍ഡില്‍ മോഹന്‍ലാല്‍ തകര്‍പ്പന്‍ പ്രകടനത്തിന്റെ വീഡിയോ  നിമിഷ നേരം കൊണ്ടാണ് വൈറലായത് . ജയിലര്‍ സിനിമയിലെ ‘ഹുകും’, പഠാന്‍ സിനിമയിലെ ‘സിന്ദാ ബന്ദാ’ എന്നി പാട്ടുകൾക്കാണ്  മോഹൻലാൽ  ചുവടുവയ്ക്കുന്നത്.

എന്തായാലും ആരാധകര്‍  ഈ ഡാന്‍സ് ഏറ്റെടുത്തുകഴിഞ്ഞു.ഈ അറുപത്തി മൂന്നാം വയസ്സിലും ഇത്ര എനര്‍ജെറ്റിക് ആയി ലാലേട്ടന് എങ്ങനെ ഇതൊക്കെ സാധിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. വനിത ഫിലിം അവാര്‍ഡില്‍ മോഹന്‍ലാല്‍ തകര്‍പ്പന്‍ പ്രകടനത്തിന്റെ വീഡിയോ  നിമിഷ നേരം കൊണ്ടാണ് വൈറലായത്