കഴിഞ്ഞ ദിവസം നടൻ മെയ് ദിനത്തിൽ തന്റെ അച്ഛന് മെയ്ദിനാശംസകള്‍ നേര്‍ന്ന് കൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടായിരുന്നു.ഇപ്പോൾ ആ പോസ്റ്റാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, മക്കള്‍ എല്ലാം സെറ്റില്‍ഡ് ആയിട്ടും അച്ഛന്‍ ഇപ്പോഴും എറണാകുളം മാര്‍ക്കറ്റില്‍ ജോലിക്ക് പോകുന്നുണ്ടെന്നാണ് വിഷ്ണു തന്റെ അച്ഛനെക്കുറിച്ച് പോസ്റ്റിൽ പങ്കു വെച്ചിരിക്കുന്നത്.ഇത് മുൻപും നടൻ പറഞ്ഞിട്ടുള്ളതാണ്. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ആത്മാര്‍ത്ഥതയുള്ള തൊഴിലാളി, എന്റെ അച്ഛന്‍ എന്നാണ് പോസ്റ്റിലെ കുറുപ്പിൽ പറയുന്നത്
അച്ഛനൊപ്പമുള്ള ഫോട്ടോ പങ്കു വെച്ചു കൊണ്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍ തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ കുറിച്ചിരിക്കുന്നത്. പോസ്റ്റിനെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തു എത്തുന്നത്, ഞാന്‍ ഒരു മാര്‍ക്കറ്റിംഗ് സ്റ്റാഫ് ആണ്. ഫീല്‍ഡില്‍ പോകുമ്പോള്‍ ചേട്ടന്റെ അച്ഛന്‍ നിക്കുന്ന ഷോപ്പില്‍ പോകാറുണ്ട്. ഒരു സിനിമാ നടന്റെ അച്ഛന്‍ ആണെന്ന് പറയില്ല. ഒരു സാധാ സിംപിള്‍ ചേട്ടന്‍, എന്നാണ് ഒരു കമന്റ്
നിങ്ങള്‍ രണ്ട് പേരും സൂപ്പര്‍ സ്റ്റാറുകളാണ്, ഇതാണോ കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഞങ്ങള്‍ക്ക് നിങ്ങള്‍ സൂപ്പര്‍ സ്റ്റാര്‍ ആണ് എന്നാണ് മറ്റൊരു കമന്റ്, ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിലെത്തിയ വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യം ബാലതാരമായി അഭിനയിച്ചത് എന്റെ വീട് അപ്പൂന്റെയും എന്ന ചിത്രത്തിലാണ്.വിഷ്ണു ഉണ്ണികൃഷ്ണന് കരിയറില്‍ ബ്രേക്ക് നൽകിയ ചിത്രം കട്ടപ്പനയിലെ ഋത്വിക് റോഷന്‍ആയിരുന്നു,