റാഞ്ചിയിൽ നിന്നൊരു പയ്യൻ തന്റെ നീളമുള്ള ചെമ്പൻ മുടി പറത്തിക്കൊണ്ട് ഇന്ത്യൻ ടീമിലേക്ക് വന്നപ്പോൾ ആരു മോർത്തു കാണില്ല അയാൾ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ മൂന്നക്ഷരത്തിൽ ചുരുക്കിയുള്ള പേരെഴുതി വെക്കുമെന്ന്..കൈ കുഴയും ബാറ്റും പൂജ്യത്തിൽ നിന്ന് തുടങ്ങി 360 ഡിഗ്രിയും കറക്കി ഒരു വൃത്തം വരക്കുമ്പോളേക്കും യോർക്കറുകളടക്കമുള്ള പന്തുകൾ നിലം തൊടാതെ കണികളിലേക്കെത്തുന്ന ‘ഹെലികോപ്റ്റർ’ ഷോട്ട് എന്ന മഹേന്ദ്ര ജാലമായിരുന്നു ആദ്യം അയാൾ നമ്മളെ ഞെട്ടിക്കാൻ പുറത്തെടുത്ത ഐറ്റം…

ആ ഷോട്ടിന് ശേഷമുള്ള അയാളുടെ പുഞ്ചിരി കൂടിയാവുമ്പോൾ മനം നിറയാൻ വേറൊന്നും വേണ്ടായിരുന്നു .ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത വർഷമാണ് 2007… ഗ്രെഗ് ചാപ്പൽ എന്ന കോച്ചിന്റെ തന്ത്രങ്ങളിൽ വിശ്വസിച്ചുകൊണ്ടു ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയുമായി ഒരു ജനത തന്നെ വെസ്റ്റ്ന ഇന്ഡീസിലേക്ക്ട നടന്നടുത്തു.. ക്രിക്കറ്റ് ചരിത്രത്തിലെതന്നെ ഏറ്റവും വിനാശകാരിയായ ഓപ്പണിങ് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗ് മുതൽ ക്രിക്കറ്റിന്റെ ദൈവം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ വരെ നീളുന്ന ബാറ്റിംഗ് നിര .കറുത്ത്ക കൂട്ടാൻ ഒപ്പം ബംഗാൾ കടുവ ഗാങ്‌ലിയും ആധുനിക ക്രിക്കറ്റിലെ യുവരാജാവും  .ഈ കോട്ടകൾ തകർതു ആർക്കും മുന്നേറാൻ ആവില്ല ആതവിശ്വാസം അഥവാ തകർതാൽ വൻമതിൽ പണിഞ്ഞു സംരക്ഷിക്കാൻ ക്യാപ്റ്റനായി ദ്രാവിഡും .പക്ഷെ ആ ലോകകപ്പ് ഇന്ത്യയ്ക്ക് സമ്മാനിച്ചത് നല്ലതൊന്നുമായിരുന്നില്ല .ഒരു കൊടുംകാറ്റിലും തകരില്ല എന്നുറച്ചു വിശ്വസിച്ച ബാറ്റിംഗ് കോട്ടകൾ നിലംപൊത്തി.അങ്ങനെ ഇന്ത്യൻ ജനതയുടെ കണ്ണീരും കരീബിയൻ കടലിന്റെ ഉപ്പു കൂട്ടി .പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ആണല്ലോ യഥാർത്ഥ നായകന്മാർ ജനിക്കുന്നതു .അതെ, ഇന്ത്യൻ ക്രിക്കറ്റ് നായകന്റെ ജനനമായിരുന്നു 2007ന്റെ ബാക്കി പത്രം.അതേ മഹേന്ദ്രസിംഗ് ധോണി.ഇന്ത്യയുടെ ക്യാപ്റ്റൻ കൂൾ .

പിന്നീടിങ്ങോട്ട് അയാളുടെ ജൈത്രയാത്ര ആയിരുന്നു.വെട്ടിപിടിക്കാത്ത റെക്കോഡുകളില്ലാ .എടുക്കാത്ത ട്രോഫികളുമില്ല.ടി20 ലോകകപ്പും ഐപിൽ കിരീടങ്ങളും ചാമ്പ്യൻസ് ട്രോഫിയുമെല്ലാം നായകന്റെ കിരീടത്തിലെ പൊന്തൂവലുകൾ മാത്രം 1983 ഇൽ കപിലിന്റെ ചെകുത്താൻമാർ ലോർഡ്‌സിൽ എടുത്തുയർത്തിയ കിരീടം ആ റാഞ്ചിക്കാരന്റെ ബലിഷ്ഠകരങ്ങളിൽ അഭയം പ്രാപിച്ചു.അങ്ങനെ ഇന്ത്യൻ മണ്ണിൽ മഹേന്ദ്രസിംഗ് ധോണി ചരിത്രമെഴുതി.ഇന്ത്യയുടെ തല ആയി. ജയങ്ങളിൽ അമിതാവേശം കാണിക്കാത്ത തോൽവികളിലും മനോനില തകരാത്ത നിർണായക ഘട്ടങ്ങളിൽ പോലും സമചിത്തത കൈ വിടാത്ത കൃത്യമായ തീരുമാനങ്ങൾ എടുക്കുന്ന അയാൾ കാപ്റ്റിൻ കൂൾ ആണെന്നുറപ്പിച്ചു ജനങ്ങൾ. വിജയങ്ങളുടെ ക്രെഡിറ്റ്‌ ബാക്കിയുള്ളവർക്ക് കൊടുക്കുകയും തോൽവിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയും ചെയ്യുന്ന ജന്റിൽമാൻ .ഐപിഎല്ലിലെ ഏറ്റവും മോശം ടീമുകളിൽ ഒന്നായിരുന്നു ചെന്നൈ സൂപ്പർ കിങ്സ്. വൃദ്ധസദനം എന്നായിരുന്നു സി എസ് കെയുടെ പരിഹാസപ്പേര്. ആ ടീം ചാമ്പ്യന്മാരായപ്പോൾ അതിൻറെ മുഴുവൻ മാർക്കും നമ്മൾ കൊടുക്കേണ്ടത് ധോണിയുടെ നായക തന്ത്രങ്ങൾക്കായിരുന്നു. ഫീൽഡർമാരെ എവിടെ നിർത്തണം, ഓരോ പന്തും എങ്ങനെ എറിയണം, എന്ന് തുടങ്ങി കളിയുടെ ഓരോ കാര്യങ്ങളിലും കൃത്യമായ നിർദ്ദേശം കൊടുക്കാൻ ഉള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

ഒരിക്കൽ പോലും അദ്ദേഹത്തിന്റെ ശരീരഭാഷയിൽ പരാജയമെന്നത് നമ്മൾ കണ്ടിട്ടില്ല. തോൽവി ഉറച്ചിരിക്കുമ്പോൾ പോലും കളിക്കാരെ പ്രചോദിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. “DHONI IS THE BEST CAPTAIN I HAVE EVER PLAYED UNDER” എന്ന് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ പോലും പറഞ്ഞു. അങ്ങനെ പറാഞ്ഞാൽ തീരാത്തത്ര വിശേഷണങ്ങൾ . സിനിമയെ വെല്ലുന്ന കഥയുള്ള ധോണിയുടെ ജീവിതം തന്നെ സിനിമയായിരുന്നു. ധോണി ദി ഉൺട്രോൾഡ് സ്റ്റോറി വെള്ളിത്തിരയിലും ഹിറ്റ് ഷോട്ടുകൾ പായിച്ചു. വിക്കറ്റുകളുടെ പിന്നിൽ നിന്നുംമുന്നിൽ നിന്നു മഹേന്ദ്രജാലം തീർക്കുന്ന ഇതിഹാസത്തിന് ഇന്ന് നാല്പത്തിരണ്ടാം പിറന്നാൾ ആണ് ,.ഒരു സാധാരാണ ടിക്കട്റ്റ് കളക്ടർ ക്രിക്കറ്റിന്റെ തലപ്പത്തെത്തിയത് അയാളുടെ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൊണ്ട് മാത്രമാണ് , അത് തന്നെയാണ് ഏതൊരു സാധാരണക്കാരന്റെയും സ്വാപനം കാണാൻ പ്രേരിപ്പിക്കുന്നത്. മഹേന്ദ്ര സിങ് ധോണി എന്ന മായാജാലക്കാരൻ ഇനിയും പറഞ്ഞു തീരാത്ത ഒരുകത്ഥ തന്നെയാണ്.