ബിഗ്ബോസ് മലയാളം സീസണ്‍ 5ന് സമാപനമായി. അവസാനം അഖില്‍ മാരാര്‍ കപ്പ് നേടി. അൻപത് ലക്ഷം രൂപയാണ് വിജയിക്കു ലഭിക്കുന്ന സമ്മാനത്തുക. ഇതിനൊപ്പം മാരുതി സുസുക്കിയുടെ പുതിയൊരു കാറും സമ്മാനമായി ലഭിക്കും. ഫസ്റ്റ് റണ്ണറപ്പായി റനീഷ റഹ്മാനും സെക്കൻഡ് റണ്ണറപ്പായി ജുനൈസ് വി.പി.യും തിരഞ്ഞെടുക്കപ്പെട്ടു. നാലാം സ്ഥാനത്ത് ശോഭ വിശ്വനാഥാണ്. ഷിജു അഞ്ചാം സ്ഥാനം നേടി. ഗ്രാൻഡ് ഫിനാലെയുടെ തലേദിവസം സ്പോട്ട് എവിക്‌ഷനിലൂടെ സെറീന ആൻ ജോൺസൺ പുറത്തായിരുന്നു.   ഇതുവരെ ഈ സീസണില്‍ ബിഗ്ബോസില്‍ വന്നുപോയ എല്ലാ മത്സരാര്‍ത്ഥികളും ബിഗ്ബോസ് മലയാളം സീസണില്‍ എത്തിയിരുന്നു. 100 ദിവസത്തെ യാത്രയില്‍ ഷോ ഹോസ്റ്റായി മോഹന്‍ലാലും സജീവമായിരുന്നു. 

വിന്നറായി അഖിൽ മാരാർ എത്തുമ്പോൾ ഉയരുന്നത് നിരവാദി ചർച്ചകളാണ്. ബിഗ് ബോസ്സിൽ പോകുന്നതിലും ഭേദം ലുലുമാളിൽ പോയി തുണി പൊക്കി കാണിക്കുന്നതാണ് നല്ലതെന്നു പറഞ്ഞ അഖിൽ മാരാർ അയാളുടെ നിലപാടുകൾ കൊണ്ടും പരാമർശങ്ങൾ കൊണ്ടും ഒരുപാഡ് വെറുപ്പും സമ്പാദിച്ചാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. ഒരു ശാരാശരി മത്സരാർത്ഥി . പിന്നീട് അഖിൽ മാരാർ ഷോ സ്റ്റീലാർ ആയി മാറി. മത്സരം തുടങ്ങി ആദ്യ ദിവസങ്ങൾ മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയ അഖിൽ, ഷോ ഫാസ്റ്റ് ഫാൾഫ് പിന്നിട്ടപ്പോൾ തന്നെ വിജയം ഉറപ്പിച്ചിരുന്നു. 

ആരൊക്കെ വന്നാലും മാരാരുടെ തെറ്റു താനിരിക്കുമെന്നും, മാറാറിസം എന്ന് അഖിൽ  മാരാർ ആർമി പറയുമ്പോഴും ബിഗ്‌ബോസ് വീടിനെ സമൂഹത്തിന്റെ ഒരു പരിച്ഛേദം ആയി കാണുമ്പോൾ കടുത്ത സ്ത്രീ വിരുദ്ധതയ്ക്കും മനുഷ്യത്വ വിരുദ്ധതയ്ക്കും കയ്യടിക്കുന്ന ഒരുകൂട്ടം ആളുകൾ ഒരു ടോക്സിഖ് മനുഷ്യനെ കിരീടം ചൂടിക്കുന്നു എന്നും കാണേണ്ടി വരും. തനിക്കിഷ്ടപ്പെടാത്ത കണ്ടാൽ തല്ലാൻ തുനിയുന്ന, ഭാര്യയെ തള്ളാറുണ്ട് എന്ന് അഭിമാനത്തോടെ പറയുന്ന ഒരാൾ ഒന്നാമതെത്തുമ്പോൾ കൈയടിക്കുന്ന ഭൂരിപക്ഷത്തെ ഭയക്കേണ്ടതില്ല എനാനോ പറയുന്നത്.  ഒരു മനുഷ്യനെന്ന നിലയിൽ മെച്ചപ്പെടാനുള്ള ശ്രമങ്ങൾ നടത്തി എന്നും അവർ പറയുന്നു . രണ്ടാം സ്ഥാനം നേടിയ റെനീഷ റഹ്‌മാൻ  പറയുന്നത് മുടി മുറിക്കാൻ പോലും ചേട്ടന്റെ സമ്മത വേണമെന്നാണ്. രണ്ടാം സ്ഥാനത്തേക്ക് ഈ  റെനീഷയെ തിരഞ്ഞെടുക്കുക്കുമ്പോൾ വീണ്ടും നമ്മൽ ഈ ഭൂരിപക്ഷത്തെ ഭയപ്പെടേണ്ടേ ? മത്സരം തുടങ്ങി ആദ്യ ദിവസങ്ങൾ മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയ അഖിൽ, ഷോ പകുതി ഭാഗം പിന്നിട്ടപ്പോൾ തന്നെ വിജയം ഉറപ്പിച്ചിരുന്നു. എന്നാൽ, രണ്ടാം സ്ഥാനത്തേക്ക് ഏറ്റവുമധികം ഉയർന്നുകേട്ട പേര് ശോഭയുടേത് തന്നെയായിരുന്നു. 

ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് താനും പ്രതീക്ഷിച്ചിരുന്നതായാണ് പുറത്തായ ശേഷം ശോഭ പറഞ്ഞത്. ഫാഷൻ ഡിസൈനർ, സംരംഭക, സോഷ്യൽ ആക്ടിവിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയയാണ് ശോഭ വിശ്വനാഥ്. വീവേഴ്സ് വില്ലേജ് എന്ന കൈത്തറി വസ്ത്രനിർമാണ സ്ഥാപനത്തിന്റെ ഉടമയെന്ന നിലയിലാണ് ശോഭയെ പ്രേക്ഷകർക്കു പരിചയം.വിവാഹാഭ്യർത്ഥന നിരസിച്ച വിദ്വേഷത്തിൽ തന്റെ സ്ഥാപനത്തിൽ കഞ്ചാവ് ഒളിപ്പിച്ച വെച്ച കള്ളക്കേസിൽ കുടുക്കപ്പെട്ട ശോഭ വിശ്വനാഥ്. അഖ്‌ലി മാരാരുടെ സ്ത്രീ വിരുദ്ധ പ്രസ്താവനകൾക്കെതിരെ ശബ്ദമുയർത്തി ഒറ്റയ്ക്ക് പോരാടിയ അവരെ മാനസികമായി തകർക്കുക എന്നത് തന്നെയായിരുന്നു അഖിൽ മാറാറിന്റെ ഗെയിം സ്ട്രാറ്റജി. യജ്‌ഞം കഴിഞ്ഞ നീ എന്റെ അടുക്കളയിലേക്ക് വന്നോളൂ ഭാര്യ എതിർക്കില്ല പക്ഷെ രാത്രിയിൽ എന്റടുത്തേക്ക് വരാരുത് എന്നു അഖിൽ മാരാർ ശോഭയോട് പറയുന്ന വഷളൻ കോമഡിയോട് കൈയടിച്ചു പാസാക്കുകയാണ് നേരത്തെ പറഞ്ഞ ഭൂരിപക്ഷം. അഖിൽ മാരാർ വെല്ലുന്ന വാക്ചാതുരി ഇല്ലാത്തത്കൊണ്ട് പലപ്പോഴും ശോഭ അയാളുടെ മുന്നിൽ പാതെരിപോയി .അതായിരുന്നു അവരുടെ പോരായ്മയും. അല്ലെങ്കിലും ലക്ഷ്യത്തിൽ നിന്നും കണ്ണേന്ദുക്കാതെ പോരാടുന്ന പെണുങ്ങലെ  പണ്ടേ മലയാളിക്ക് ഇഷ്ടമല്ലല്ലോ. ഷോയുടെ അവസാനം വരെ നിൽക്കാതെ പണപ്പെട്ടിയുമെടുത്തിറങ്ങിയ ട്രാൻജേന്ദര് നാദിറ മെഹ്‌റിനും ഇതവരെ സീസണിന്റെ താരമായി. അല്ലെങ്കിൽ നാദിറ മാത്രമാണ് താരം.