സിനിമ വാർത്തകൾ
തനിക്ക് നേരെ വന്ന മോശം കമെന്റുകൾക്ക് കിടിലൻ മറുപടി നൽകി സീനത്ത്!

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന താരമാണ് സീനത്ത്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായി നിന്ന താരം കുറച്ച് നാളുകൾ ആയി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. എന്നാൽ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. കഴിഞ്ഞ ദിവസം ലക്ഷദ്വീപിൽ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സീനത്ത് ഒരു പോസ്റ്റ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനു വളരെ മോശം രീതിയിലെ ചില കമെന്റുകൾ വന്നിരുന്നു. ഇപ്പോൾ അതിനെതിരെ പ്രതികരിക്കുകയാണ് സീനത്ത്. സീനത്തിന്റെ കുറിപ്പ് ഇങ്ങനെ,
വിവരദോഷം ഒരു കുറ്റമല്ല #ഒരേജാതി #ഒരേമതം കഴിഞ്ഞ ദിവസം ലക്ഷദ്വീപ് നിവാസികൾക്ക് വേണ്ടി ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു അതിന്നു വന്ന ചില വൃത്തിക്കെട്ട കമെന്റ്കളിൽ ചിലതു മാത്രം ഞാൻ താഴെ കൊടുക്കുന്നു. ഇത്തരക്കാരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്നു അറിയാം.. എന്നാലും പറയുന്നു. സംശയവും വേണ്ട പലരും സ്വന്തം വീട്ടിലെ സംസ്കാരം തന്നെയാണ് പുറത്തു പ്രകടിപ്പിക്കുന്നത് ഇത്തരക്കാരുടെയൊക്കെ കാഴ്ച പാട് മാത്രമല്ല ഭാഷയും ഒന്ന് തന്നെയായിരിക്കും. എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ ഉടനെ വന്നു സ്ത്രീകളെ അശ്ലീലം പറയുക പുരുഷനെ രാജ്യദ്രോഹികളും തീവ്രവാദികളും ആക്കുക സ്ത്രീകളോട് അശ്ലീലം പറഞ്ഞാൽ അവർ വിചാരിക്കുന്നത് കേൾക്കുന്നവർക്കാണ് നാണക്കേട് എന്നാണ്.. അവരറിയുന്നില്ല ഇത് കാണുന്ന ജനങ്ങൾ അവരെതന്നെയാണ് വിലയിരുത്തുന്നത് എന്നു. ഇവരുടെയൊക്കെ വീട്ടിലും സ്ത്രീകൾ ഉണ്ടാകും അല്ലെ. ഒരു കാര്യം ഉറപ്പാണ് സ്വന്തം വീട്ടിലെ സ്ത്രീകളെ ബഹുമാനിക്കുന്നവർക്കേ പുറത്തുള്ള സ്ത്രീകളെ ബഹുമാണിക്കാൻ പറ്റു. അല്ലാത്തവർ ഇതുപോലെ പുലമ്പിക്കൊണ്ടിരിക്കും. ഇത് കേരളമാണ് അഭിപ്രായ സ്വതന്ത്ര്യം ഉള്ളനാട്. ആർക്കു ആരോടും അഭിപ്രായം പറയാം. എന്നാൽവീണ്ടും പറയുന്നു ഇത് കേരളമാണ് സ്ത്രീകളോട് അതിരുകടന്നുള്ള അശ്ലീലം പറച്ചിൽ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.
പിന്നെ ഞാൻ എവിടെയും ഒരു പ്രത്യേക മതത്തിനെ നന്നാക്കാനും മറ്റുള്ള മതകാരെ മോശക്കാരാക്കാനും ശ്രമിക്കാറില്ല. കാരണം എനിക്ക് ഒരേ ഒരു മതമേ ഉള്ളു അത് മനുഷ്യമതം ഒരേ ജാതി മനുഷ്യജാതി.. എന്റെ ജന്മം സ്ത്രീ ജന്മം. എന്റെ നാട് കേരളം. എന്റെ രാജ്യം ഇന്ത്യ എന്റെ രാഷ്ട്രീയം ജാതിമങ്ങൾക്ക് അപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്ന രാഷ്ട്രീയം. ഞാൻ കണ്ട ദൈവം പ്രകൃതി… ആ പ്രകൃതിക്ക് മനുഷ്യനെ വെറുത്തു തുടങ്ങിയിരിക്കുന്നു. അത് പലരീതിയിലും ഭൂമിയിൽ പതിച്ചുകൊണ്ടിരിക്കുന്നു ശക്തമായ ചുഴലി കാറ്റയും . ഉരുൾ പൊട്ടലായും ഭൂമികുലുക്കമായും. എന്തിനു പലരീതിലുള്ള വൈറസുകളായും വന്നു താണ്ടവം ആടി മനുഷ്യർക്ക് താക്കീതു തന്നുകൊണ്ടിരിക്കുന്നു. ഇനിയും പ്രകൃതിയെന്ന ദൈവത്തെ പരീക്ഷിച്ചാൽ ഈ ഭൂമി രണ്ടായി പിളർന്നു എല്ലാം നശിക്കും. ഇതിൽ കൂടുതൽ എനിക്ക് ഒന്നും പറയാൻ ഇതിനൊക്കെയുള്ള മറുപടി ഈ താഴെ കൊടുത്ത വരികളിൽ ഉണ്ട്.. വർഷങ്ങക്ക് മുന്നെ അച്ഛനും ബാപ്പയും എന്ന സിനിമക്ക് വേണ്ടി വയലാർ രാമവർമ്മ എന്ന മഹാനായ കവി എഴുതിയ വരികൾ. ദേഷ്യവും വൈരാഗ്യവും മാറ്റിവച്ചു ചിന്തിക്ക്. എന്നിട്ട് തിരുത്തേണ്ടത് തിരുത്ത് …………… മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കു വച്ചു – മനസ്സു പങ്കു വച്ചു മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി നമ്മളെ കണ്ടാലറിയാതായി ലോകം ഭ്രാന്താലയമായി ആയിരമായിരം മാനവഹൃദയങ്ങൾ ആയുധപ്പുരകളായി ദൈവം തെരുവിൽ മരിക്കുന്നു ചെകുത്താൻ ചിരിക്കുന്നു സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ – നമ്മുടെ രക്തബന്ധങ്ങളെവിടെ നിത്യസ്നേഹങ്ങളെവിടെ ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ളൊരവതാരങ്ങളെവിടെ മനുഷ്യൻ തെരുവിൽ മരിക്കുന്നു മതങ്ങൾ ചിരിക്കുന്നു എത്ര ദീർഘവീക്ഷണമുള്ള കവിത.ഇതാണ് സംസ്ക്കാരം.
സിനിമ വാർത്തകൾ
വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

- സിനിമ വാർത്തകൾ7 days ago
നടി നവ്യാ നായർ ആശുപത്രിയിൽ…!
- പൊതുവായ വാർത്തകൾ5 days ago
കത്തി വീശി അക്രമിയെ ഒറ്റയ്ക്ക് നേരിട്ട് അനഘ…!
- പൊതുവായ വാർത്തകൾ5 days ago
ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്ക്കാതെ…!
- പൊതുവായ വാർത്തകൾ7 days ago
പേളിക് പിറന്നാൾ സർപ്രൈസ് നൽകി ശ്രീനിഷ്…!
- സിനിമ വാർത്തകൾ3 days ago
അവതാരകയായ ആ പെൺകുട്ടിയുടെ ചിരിപോലും എന്നെ കളിയാക്കുകവായിരുന്നു, ഹണി റോസ്
- പൊതുവായ വാർത്തകൾ7 days ago
മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടി കരഞ്ഞ് സാഗർ സൂര്യ….!
- സിനിമ വാർത്തകൾ3 days ago
വീണ്ടും വിസ്മയവുമായി മോഹൻലാൽ, ‘വാലിബനിൽ’ താരം ഇരട്ട വേഷത്തിൽ