കഴിഞ്ഞ ദിവസം ആയിരുന്നു നടി മൃദുല വിജയിയുടെയും യുവയുടെയും വിവാഹം കഴിഞ്ഞത്, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം, വിവാഹത്തിന്റെ ചിത്രങ്ങൾ എല്ലാ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്, ഇപ്പോൾ യുവ പങ്കുവെച്ച ഒരു ചിത്രം ആണ് ഏറെ ശ്രദ്ധ നേടുന്നത്, ഇനി ഇവൾ വേറെ കണ്ടീഷൻസ് വെക്കാതിരുന്നാൽ കൊള്ളാം, എന്ന് പറഞ്ഞാണ് താരം ചിത്രം പങ്കുവെച്ചത്
സീരിയൽ മേഖലയിൽ ആണ് ഇരുവരും ഏങ്കിലും ഇതൊരു പ്രണയവിവാഹമല്ല. രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹം ആണ്. ഇപ്പോൾ ആണ് തങ്ങൾ പ്രണയത്തിൽ ആയതെന്ന് ഇരുവരും പ്രതികരിച്ചിരുന്നു. യുവയുടേയും മൃദുലയുടേയും അമ്മ വേഷത്തിൽ സീരിയലുകളിൽ നിറയുന്ന രേഖ രതീഷ് വഴിയാണ് ആലോചന വന്നതെന്നും രണ്ട് കുടുംബക്കാർക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു എന്നും ഇരുവരും സൂചിപ്പിച്ചിരുന്നു. വിവാഹത്തിന് മുന്നോടിയായാണ് ഇവര്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. രേഖ രതീഷ് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് പറഞ്ഞുവെന്ന് അറിയിച്ച് യുവ മെസ്സേജ് അയച്ചിരുന്നു.
എന്ത് മറുപടിയാണ് നല്‍കിയതെന്ന് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നായിരുന്നു പറഞ്ഞത്. അങ്ങനെയാണ് ഞങ്ങള്‍ ഇരുവരും കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. ഒരുദിവസം കൊണ്ട് തന്നെ കാര്യങ്ങളെല്ലാം സംസാരിച്ചിരുന്നു. പിന്നീടാണ് ജാതകം ചോദിച്ച് മൃദുലയുടെ അച്ഛനെ വിളിച്ചത്. ജാതകം ചേരുമെന്ന് മനസ്സിലായതോടെ എന്‍ഗേജ്മെന്റ് നടത്താനായി തീരുമാനിച്ചത്. 10 ദിവസം കൊണ്ടാണ് കാര്യങ്ങളെല്ലാം നടന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു.