കുടുംബ പ്രേഷകരുടെ പ്രിയ താര ദമ്പതികളായ  യുവ കൃഷ്ണനും, മൃദുല വിജയ്കക്കും ഒരു കുഞ്ഞു പിറന്നത്. ആ കുഞ്ഞിന്റെ പേരിടൽ ചടങ്ങു കഴിഞ്ഞ ദിവസം ആയിരുന്നു നടന്നത്. കുഞ്ഞിന്റെ പേരെന്താണ് എന്നുള്ള ആകാംക്ഷയിൽ ആയിരുന്നു ആരാധകർ  ഉൾപ്പെടെ എല്ലാവരും. ‘ധ്വനി കൃഷ്ണ’ യെന്നാണ്  ഇരുവരും കുഞ്ഞിന് നൽകിയ പേര്, പേര്  ഗംഭീരമെന്നു ആരാധകർ ഒന്നടങ്കം പറയുന്നു.

ധ്വനി കൃഷ്ണ ഇത് ഞങ്ങളുടെ സ്നേഹത്തിന്റെ പര്യായയം ഇരുവരും കൂട്ടിച്ചേർത്തു. വളരെ നാളത്തെ  ഇരുവരുടയും ആലോചനക്ക് ശേഷമാണ് ഇങ്ങനൊരു പേര്  കുഞ്ഞിന് നൽകിയതെന്നും പറയുന്നു. ഇരുവരും പങ്കു വെച്ച നൂലുകെട്ട് ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറൽ ആകുകയാണ്. മൃദുല പ്രസവിച്ച സമയത്തു ഇരുവരും കുഞ്ഞിന്റെ ചിത്രങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിരുന്നില്ല, എന്നാൽ കുഞ്ഞിന്റെ ചിത്രങ്ങൾ ആരാധകർ ചോദ്യത്തിന് ശേഷം ഈ മംഗള കർമ്മ ചടങ്ങിൽ ഇരുവരും പങ്കു വെച്ചത്.

താൻ പ്രസവിച്ചതിനു ശേഷം നിരവധി ദിവസം ഹോസ്പിറ്റലിൽ കഴിഞ്ഞു എന്നാൽ കുഞ്ഞിന് കുഴപ്പങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു മൃദുല പറയുന്നു. സോഷ്യൽ മീഡിയിൽ സജീവമായ ഈ താര ദമ്പതികൾ തങ്ങളുടെ വിശേഷങ്ങളും, ചിത്രങ്ങളും സോഷ്യൽ മീഡിയിൽ പങ്കു വെക്കുകയും, അവ വൈറൽ ആകുകയും ചെയ്യാറുണ്ട്.