അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും കുടുംബവും യുകെയില്‍ എത്തിയ ചിത്രങ്ങളും വാര്‍ത്തകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഭാര്യ സുല്‍ഫത്തും ഒന്നിച്ച് മാഞ്ചസ്റ്റര്‍ മുതല്‍ ലണ്ടന്‍ വരെ കാറോടിച്ച് പോകുന്ന വീഡിയോയും ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ എം.എ.യൂസഫലിയും മമ്മൂട്ടിയും ഒന്നിച്ചുള്ള ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പുതിയ സോഷ്യൽ മീഡിയ ആപ്പായി ത്രെഡിസിൽ മമ്മൂട്ടി ഈ ചിത്രങ്ങൽ പങ്കു വെച്ചിട്ടുമുണ്ട്. ആഡംബര കാറായ റോൾ റോയ്സിൽ ഇരുവരും ചാരി നിൽക്കുന്ന ഫോട്ടോകളും ഈസ്റ്റ് ഇന്ത്യ കമ്ബനി ഓഫീസിനു മുന്നിൽ നിൽക്കുന്ന ഫോട്ടോകളുമാണ് പങ്കു വെച്ചത്. ഇന്ത്യ അടക്കി ഭരിച്ച ഒരു കമ്പനിക്ക് മുന്നിൽ ചെറുപ്പക്കാരായ രണ്ടു കമ്പനിക്കാർ എന്നാണു ഫോട്ടോ പങ്കു വെച്ചുകൊച് സോഷ്യൽ മീഡിയയിലെ കുറിപ്പുകൾ. അടുത്ത കുടുംബ സുഹൃത്തുക്കള്‍ കൂടിയായ ഇരുവരും ലണ്ടനില്‍ വെച്ച് കണ്ടുമുട്ടിയ ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. ഏറെ നേരം ഇവര്‍ ഒന്നിച്ച് ചെലവഴിച്ചു. പല സ്വകാര്യ ചടങ്ങുകളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷ്യപ്പെടാറുണ്ടായിരുന്നു.
അവിചാരിതമായാണ്അ ഇരുവരും ലണ്ടനിൽ കണ്ടുമുട്ടിയതെന്നാണ്ടു കരുതുന്നത്. അടുത്തിടെ നടന്ന യൂസഫലിയുടെ സഹോദരന്‍ എം.എ.അഷ്‌റഫലിയുടെ മകളുടെ വിവാഹത്തിനും മമ്മുട്ടി എത്തിയത് കുടുംബ സമേതമായിരുന്നുസിനിമാ രംഗത്തുള്ള കലാകാരൻമാർക്ക് യുഎഇ ഗോൾഡൻ വിസ നൽകാൻ തീരുമാനിച്ചിപ്പോൾ ആദ്യമായി ഗോൾഡൻ വിസ ലഭിച്ച രണ്ട് പേർ മമ്മുട്ടിയും മോഹൻലാലും ആയിരുന്നു. ഇവർക്ക് ഗോൾഡൻ വിസ ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേക്ക് വഴി തെളിയിച്ചതിൽ യൂസഫലിയുടെ ഇടപെടൽ ഉണ്ടായിരുന്നു. ആനാട് ടിവി ഫിലിംസ് അവർടുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി ലണ്ടനിൽ എത്തിയത്. ഒപ്പമാ ഭാര്യ സുൽഫത്തുംമാനഗേര് ജോര്ജും ഉണ്ടായിരുന്നു.
