യുവ സിനിമാ പ്രേഷകരുടെ പ്രിയപ്പെട്ട അഭിനേത്രി പ്രിയ വാര്യരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. വളരെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളില്‍ പ്രിയയുടെ കൂടെ നില്‍ക്കുന്ന മറ്റൊരു വ്യക്തി കൂടിയുണ്ട്. സ്കൂള്‍ പഠന കാലഘട്ടം മുതലുള്ള പ്രിയയുടെ ആത്മാർത്ഥ സുഹൃത്തായ ഹൃഷിഖ്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ സുഹൃത്തു തന്നെയാണ് പ്രിയയെ ഒരുക്കിയത്. അതെ പോലെ തന്നെ ഈ ചിത്രങ്ങള്‍ പകര്‍ത്തിയതും ഹൃഷിഖ് തന്നെയാണ്.
View this post on Instagram
ഈ ചിത്രങ്ങളിൽ പ്രിയ ധരിച്ചിരിക്കുന്നത് ബ്ലാക്ക് ഡീപ്പ് നെക്ക് വസ്ത്രങ്ങളാണ്. ഐ മേക്കപ്പിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സ്റ്റേറ്റ്മെറ്റ് മേക്കപ്പാണ് നല്‍കിയിരിക്കുന്നത്. എന്റെ ആത്മാർത്ഥ സുഹൃത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഹൃഷിഖും പ്രിയയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആറു വര്‍ഷം നീണ്ട ഇരുവരുടേയും സൗഹൃദത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.
View this post on Instagram
ആറ് വര്‍ഷം മുന്‍പാണ് നീ നടിയാകുന്നതും ഞാന്‍ ഡിസൈനറാകുന്നതും നമ്മള്‍ സ്വപ്നം കണ്ടു തുടങ്ങിയത്. നമ്മള്‍ ആഗ്രഹിച്ചതുപോലെ ആയില്ലെങ്കിലും നമ്മള്‍ ശരിയായ പാതയിലാണ് എന്നത് എന്ന് അറിയുന്നത് എന്നെ സന്തോഷിപ്പിക്കുന്നുണ്ട്. നമ്മള്‍ ചെയ്തതും എത്തിപ്പെട്ടതും സ്വപ്നം കാണുന്നതുമായ എല്ലാ കാര്യങ്ങളിലും ഞാന്‍ അഭിമാനിക്കുന്നു. സ്കൂളില്‍ നിന്ന് എന്നെ പുറത്താക്കിയ ആ സമയത്തെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നു. അന്ന് മുഴുവന്‍ സ്കൂളും എന്നെക്കുറിച്ച് സംസാരിക്കുമ്പോൾ നീ ഒരാള്‍ മാത്രമാണ് എന്റെ അടുത്തുവന്ന് സംസാരിച്ചത്. എനിക്കൊപ്പമുണ്ടാകുമെന്നും നീ പറഞ്ഞു. ആറു വര്‍ഷമായി നീ ആ വാക്കു പാലിക്കുകയാണ്. എനിക്ക് നിന്നോട് നന്ദിയുണ്ട്. ഐ ലവ് യൂ
