കീർത്തി സുരേഷിനെ കുറിച്ചു നിരവധി വാർത്തകൾ ആണ് പുറത്തു വരുന്നത്.എന്നാൽ ഇപ്പോൾ കീർത്തി സുരേഷിന്റെ അച്ഛനും സംവിധയകനും ആയ സുരേഷ് കുമാർ ഇതിനെതിരെ രംഗത് എത്തിയിരിക്കുകയാണ്.കീർത്തിയ്ക് ഒപ്പം ചിത്രങ്ങളിൽ നിറഞ്ഞു നിന്ന നടൻ അവളുടെ നല്ലൊരു സുഹൃത്താണ്.ഇവരുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും വ്യെക്തമാക്കി.

ലൂടെയാണ് സുരേഷ് കുമാറിന്റെ വിഡിയോ പുറത്ത് വന്നിരിക്കുന്നത്. അതേ സമയം ഫർഹാനൊപ്പമുള്ള കീർത്തിയുടെ ചിത്രം പ്രചരിച്ചതിന് പിന്നാലെ ഇത് തന്റെ സുഹൃത്താണെന്നും തന്റെ യഥാർത്ഥ മിസ്റ്ററി മാൻ ഇയാളല്ലെന്നും് കീർത്തി പറഞ്ഞിരുന്നു.

എന്റെ മകൾ കീർത്തി സുരേഷിനെ കുറിച്ചൊരു വ്യാജ വാർത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാൻ പോകുന്നു, എന്നൊക്കെയുള്ള വാർത്ത. അത് വ്യാജമാണ്. ആ പയ്യൻ കീർത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീർത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓൺലൈൻ തമിഴ് മാസിക വാർത്തയാക്കി അത് മറ്റുള്ളവർ ഏറ്റുപിടിക്കുകയാണ്.