നിരവധി ആൾക്കാർ കാഴ്ച്ചക്കാരിയായി ബാല ചന്ദ്രമേനോന്റെ എന്നാലും ശരത് എന്ന യൂട്യൂബ് ചാനലായ ഫിൽമി ഫ്രൈഡേയ്‌സിലൂടെ ഡിസംബർ ഒൻപതിനാണ് എന്നാലും ശരത് റിലീസ് ആയത്. ദിവസങ്ങൾക്കുള്ളിൽ  എണ്പത്തിനായ്‌യിരത്തോളം ആളുകൾ ആണ് ഈ ദൃശ്യം കണ്ടിരുന്നത്. നിത്യഹരിത ചിത്രങ്ങളുടെ സംവിധായകനായ ബാലചന്ദ്രമേനോന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമെന്നാണ് സിനിമ കണ്ടവർ  പറയുന്നു. പത്ത് സംവിധായകർ ചിത്രത്തിൽ അഭിനേതാക്കളായി എത്തി എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്,

ഇതിൽ സാം എന്ന ഡോക്ടറുടെ വേഷത്തിൽ ബാല ചന്ദ്രമേനോനും എത്തുന്നുണ്ട്, ഇതിൽ തന്റെ മകനും മറ്റൊരു വേഷത്തിൽ എത്തുന്നുണ്ട്‌. ഏതു കാലഘട്ടത്തിനും ചേരുന്ന സിനിമകൾ ആണെന്നും പ്രേക്ഷകർ പറയുന്നു. ഒരുപാടു നാളുകൾക്ക് ശേഷമാണ് ഇങ്ങനൊരു ചിത്രം ബാല ചന്ദ്രമേനോൻ ചെയ്യുന്നത്. 2018  ൽ ചെയ്യ്ത ഈ ചിത്രം ഇപ്പോൾ ആണ് അദ്ദേഹത്തിന് റിലീസ് ചെയ്യാൻ കഴിഞ്ഞത്. എലിസബത്ത് എന്ന അനാഥയായ പെൺകുട്ടിയെ കേന്ദ്രികരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

ത്രില്ലർ ജോണറിലുള്ള ചിത്രത്തിൽ ലാൽജോസ്, ജൂഡ് ആന്റണി ജോസഫ്, അജു വർഗീസ്, ജോയ് മാത്യു, ദിലീഷ് പോത്തൻ തുടങ്ങിയവർ അഭിനയിക്കുന്നു.  ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം തുടങ്ങി ഒരു പ്രധാന കഥാപാത്രമായെത്തിയതും ബാലചന്ദ്ര മേനോൻ തന്നെയായിരുന്നു. നിരവധി പ്രേക്ഷകരാണ് ഈ ചിത്രം ഇപ്പോൾ കണ്ടിരിക്കുന്നത്.